സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ പാലക്കാടന്‍ പുകില്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന സഥാനാര്‍ഥിയെ ഷാഫീ പറമ്പില്‍ നേരത്തെ തീരുമാനിച്ചിറക്കായതാണെന്നും ഇത് തോന്നിവാസമെന്നും  KPCC ഡിജിറ്റല്‍ മീഡിയ വിഭാഗം കണ്‍വീനര്‍ പി.സരിന്‍ ആഞ്ഞടിച്ചു. കീഴ്‍വഴക്കം മറികടന്നും ഈ തീരുമാനം പുനപരിശോധിച്ചേ പറ്റ, അല്ലെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലല്ല.. പാലക്കാട്ടാ രാഹുല്‍ ഗാന്ധിയാണ് തോല്‍ക്കുക എന്ന് സരിന്‍റെ കടും വിമര്‍ശനം. സരിന്‍ ആത്മ പരിശോധന ന‍ടത്തണമെന്ന് കോണ്‍ഗ്രസ്. അച്ചടക്ക നടപടിയുടെ വാളോങ്ങാനും സാധ്യത. സാഹചര്യം സിപിഎമ്മിന് സുവര്‍ണാവസരം. സരിത് ഇടത് സ്ഥാനാര്‍ഥിയാകുമോ? അന്തരീക്ഷത്തില്‍ ആ ചോദ്യം നിലനിര്‍ത്തി സിപിഎമ്മിന്‍റെ കാത്തിരിപ്പും കരു നീക്കവും.  എല്ലാം നിരീക്ഷിച്ച ബി.ജെ.പി. ആദ്യ മണിക്കൂറിലേ. പൊടി പറക്കുന്നു പാലക്കാട്ട്. അപ്പോള്‍ ഇന്നത്തെ ത്രില്ലര്‍ ചോദ്യം.  പാലക്കാടന്‍ പുകില്‍ കോണ്‍ഗ്രസിന് എത്ര പരുക്കേല്‍പ്പിക്കും?

Thriller discussion about did Palakkad congress make a mistake: