TOPICS COVERED

കല്‍പ്പാത്തിയിലെ ജനങ്ങളെ വോട്ടുചെയ്യിക്കാന്‍ ബൂത്തിലെത്തിക്കുക എന്നതാണ് ഇക്കുറി മുന്നണികള്‍ നേരിടുന്ന വെല്ലുവിളി. കാരണം കല്‍പ്പാത്തി രഥോല്‍സവവും ഈ ദിവസങ്ങളില്‍ തന്നെയാണ്. രഥോല്‍സവമാണോ തിരഞ്ഞെടുപ്പാണോ വലുത് എന്ന് ചോദിച്ചാല്‍ കണ്ണും പൂട്ടി രഥോല്‍സവം എന്ന് പറയുന്നവരാണ് കല്‍പ്പാത്തിക്കാര്‍. അതുകൊണ്ട് തന്നെ വോട്ടര്‍മാരെ ബൂത്തിലെത്തിക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് പാര്‍ട്ടികള്‍. കേരളത്തിന്‍റെ വടക്കൻ ജില്ലകളിലേക്ക് പലാ, കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിൽ നിന്നുള്ളവർ   പണ്ട് ധാരാളമായി കുടിയേറുമായിരുന്നു. അത്തരത്തിലൊരു കുടിയേറ്റമാണ് ഇപ്പോൾ പാലക്കാട് മണ്ഡലത്തിലെ ചർച്ചാ വിഷയം. ആ കുടിയേറ്റ ഫ്ലാറ്റിലേക്ക് മൂന്നും കൽപ്പിച്ച് മനോരമ ന്യൂസ്

ENGLISH SUMMARY:

Moonum Kalpich in Kalpathi