ആധികളും ആശങ്കകളും നാള്‍ക്കുനാള്‍ അടിവച്ചുയരുമ്പോള്‍, സംസ്ഥാനത്ത് ലഹരിവേട്ട കടുപ്പിച്ച് പൊലീസും എക്സൈസും. അന്വേഷണം ഊര്‍ജിതമാക്കിയ ആദ്യപകലുകളില്‍ കേരളം കണ്ടത് ലഹരിയൊഴുക്കിന്റെ ഞെട്ടിക്കുന്ന കാഴ്ചകള്‍. കോഴിക്കോട്ട് പൊലീസിനെ കണ്ട് എം.ഡി.എം.എ പൊതി വിഴുങ്ങിയ ആളുടെ മരണമാണ് ഇന്ന് നടുക്കമുണ്ടാക്കിയത്. തിരുവല്ലയില്‍12 വയസുകാരനായ മകനെ ഉപയോഗിച്ച് എം.ഡി.എം.എ വിറ്റ ആള്‍ പിടിയില്ലായതും പുതിയ കേരളത്തിന്റെ സാക്ഷ്യമാകുന്നു. കേരളത്തെ ലഹരി വിഴുങ്ങുകയാണോ? പ്രതിരോധങ്ങള്‍ ഏതൊക്കെ വഴി? മനോരമ ന്യൂസ് അന്വേഷണം ഇതെന്ത് വൈബ്..?