മൈസൂരുവിലെ പാരമ്പര്യവൈദ്യന്‍ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി തടവിലിട്ട് കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ഷൈബിന്‍ അഷ്റഫ് ഉള്‍പ്പടെ മൂന്നു പ്രധാന പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. മൃതദേഹമോ മൃതദേഹ ഭാഗങ്ങളോ കണ്ടെത്താനാവാത്ത കേസില്‍ ഷൈബിന്‍ ഉപയോഗിച്ച കാറില്‍നിന്ന് ലഭിച്ച ഷാബാ ഷെരീഫിന്‍റെ മുടിയാണ് നിര്‍ണായകമായത്. മഞ്ചേരി അഡീഷ്ണല്‍ സെഷന്‍സ് കോടതി ജഡ്ജി എം.തുഷാര്‍ ശനിയാഴ്ച ശിക്ഷ പ്രഖ്യാപിക്കും.