gautam-gambhir

TOPICS COVERED

ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുകയെന്നത് വലിയ ബഹുമതിയെന്നും അതിൽപരമൊരു ബഹുമതിയില്ലെന്നും ക്രിക്കറ്റ് താരം ഗൗതം ഗംഭീർ. അബുദാബിയിൽ വിവിധ സ്പോർട്സ് അക്കാദമികളിൽ നിന്നുള്ള വിദ്യാർഥികളുമായുള്ള സംവാദത്തിനിടെയാണ് താരം മനസ് തുറന്നത്.

 

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനായി ഗംഭീറിന്‍റെ പേര് പരിഗണിക്കുന്നെന്ന റിപ്പോർട്ടുകൾക്കിടെയാണ് പ്രതികരണം. ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുമ്പോൾ 140 കോടി ഇന്ത്യക്കാരെയും ലോകമെമ്പാടുമുള്ള ആരാധകരെയുമാണ്  പ്രതിനിധീകരിക്കുന്നത്. ഇന്ത്യ ലോകകപ്പ് നേടാൻ മൈതാനത്തിനു അകത്തും പുറത്തുമുള്ള എല്ലാവരുടെയും കൂട്ട പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ENGLISH SUMMARY:

Gautam Gambhir said that it is a great honor to coach the Indian team.