ടി20 ലോകകപ്പ് കിരീടം ഏറ്റുവാങ്ങാന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വരുന്ന ആ വരവ് കണ്ടില്ലേ ?. ഈ രംഗം കായികലോകത്ത് ട്രെന്‍ഡിങ്ങാണ്. റസ്‌ലിംഗ് താരം റിക് ഫ്ലെയറിന്‍റെ നടത്തമാണ് രോഹിത് അനുകരിച്ചത്. നായകന്‍ ഇത് പഠിച്ചത് കിരീടം ഏറ്റുവാങ്ങുന്നതിനു തൊട്ടുന്‍പാണ്. പരിശീലിപ്പിച്ചത് കുല്‍ദീപ് യാദവും. കിരീടം ഏറ്റുവാങ്ങാന്‍ പോഡിയത്തിലേക്ക് പോകും മുന്‍പ് കുല്‍ദീപ് ഈ നടത്തം അനുകരിച്ച് കാണിച്ചു കൊടുത്തു. റസ്‌ലിംങ്ങിലെ പ്രശസ്ത താരങ്ങളായ ബഡ്ഡി റോജേഴ്സും ജാക്കി ഫാര്‍ഗോയുമാണ് റിക് ഫ്ലെയര്‍ നടത്തത്തില്‍ പ്രസിദ്ധര്‍. പിന്നീട് ജെഫ് ജാരെറ്റും ബഡ്ഡി ലാന്‍ഡെല്‍ അടക്കമുള്ളവരും രീതി പിന്തുടര്‍ന്നു. ഖത്തര്‍ ലോകകപ്പ് കിരീടം ഏറ്റുവാങ്ങിയ ശേഷം ലയണല്‍ മെസിയും സമാനരീതിയില്‍ നടന്നിരുന്നു.