ജീവിതം സിനിമയായാല്‍ താങ്കളുടെ റോള്‍ ആര് അവതരിപ്പിക്കണം? ചോദ്യം ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍മതില്‍ രാഹുല്‍ ദ്രാവിഡിനോടായിരുന്നു. നല്ലപണം കിട്ടിയാല്‍ ആ റോള്‍ ഞാനെടുക്കാമെന്നായി ദ്രാവിഡ് .
സിയറ്റ് ക്രിക്കറ്റ് റേറ്റിങ് പുരസ്കാരദാനവേദിയില്‍ ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് സ്വന്തമാക്കിയതിന് പിന്നാലെയായിരുന്നു ദ്രാവിഡിന്‍റെ രസകരമായ ഈ പ്രതികരണം. 2023 ഏകദിന ലോകകപ്പിലും ട്വന്റ20 ലോകകപ്പിലും സ്വീകരിച്ച നയത്തെ കുറിച്ചും ദ്രാവിഡ് പ്രതികരിച്ചു. ഏകദിന ലോകകപ്പിലെ അതേ സമീപനത്തോടെയാണ ടീം ട്വന്റി20 ലോകകപ്പും കളിച്ചതെന്ന് ദ്രാവിഡ് പറഞ്ഞു.
സത്യസന്ധമായി പറഞ്ഞാല്‍ ഏകദിന ലോകകപ്പില്‍ നിന്ന് ട്വന്റി20 ലോകകപ്പിലേക്കുള്ള നാളുകളില്‍ വ്യത്യസ്തമായി ഒന്നും ഞങ്ങള്‍ ചെയ്തില്ല. ഏകദിന ലോകകപ്പില്‍ വലിയ മുന്നേറ്റമാണ് ഞങ്ങള്‍ നടത്തിയത്. അതേ ഊര്‍ജം, വൈബ്, ടീമിലെ അന്തരീക്ഷം നിലനിര്‍ത്തിക്കൊണ്ടുപോകാനാണ് ശ്രമിച്ചതെന്നും ദ്രാവിഡ് പറഞ്ഞു.