TOPICS COVERED

ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം സ്പിന്‍ ബോളറായി പേസര്‍ ക്രിസ് വോക്സ്. സ്റ്റേഡിയത്തിലെ വെളിച്ചക്കുറവിനെ തുടര്‍ന്നാണ് ക്രിസ് വോക്സിന് സ്പിന്‍ ബോളറായി മാറേണ്ടി വന്നത്. ശ്രീലങ്കന്‍ ബാറ്റര്‍ കരുണരത്നെ റണ്‍ഔട്ട് ആയതിന് പിന്നാലെ വെളിച്ചക്കുറവ് മത്സരത്തെ ബാധിച്ചു. ലൈറ്റ് ലെവലുകള്‍ പരിശോധിച്ച അംപയര്‍ പേസ് ബൗളിങ്ങിന് അനുകൂലമായ വെളിച്ചമല്ല ഉള്ളതെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്സിനെ അറിയിച്ചു. ഇതോടെ വോക്സ് സ്പിന്‍ ബോളറായി. 

ആ ഓവറില്‍ വോക്സ് അപ്പോഴേക്കും നാല് പന്തുകള്‍ എറിഞ്ഞിരുന്നു. ബാക്കി രണ്ട് പന്തുകളാണ് സ്പിന്‍ ബോളറായി വോക്സ് എറിഞ്ഞത്. വോക്സ് സ്പിന്‍ ബോളറായത് കണ്ട് ഇംഗ്ലണ്ട് താരം ജോ റൂട്ട് ഉള്‍പ്പെടെയുള്ളവര്‍ക്ക് ചിരിയടക്കാനായില്ല. വോക്സിന് പിന്നാലെ അറ്കിന്‍സനാണ് പന്തെറിയാന്‍ എത്തിയത്. അപ്പോഴേക്കും ലൈറ്റ് ലെവല്‍ മെച്ചപ്പെട്ടതോടെ അറ്റ്കിന്‍സനും സ്പിന്‍ ബോളറായി മാറേണ്ടി വന്നില്ല. 

കളിയിലേക്ക് വരുമ്പോള്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ധനഞ്ജയ സില്‍വയുടേയും മെന്‍ഡിസിന്റേയും സെഞ്ചറി കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ അസ്വസ്ഥപ്പെടുത്തിയത്. 93-5 എന്ന നിലയിലേക്ക് ശ്രീലങ്ക വീണിരുന്നു. എന്നാല്‍ വെളിച്ചക്കുറവിനെ തുടര്‍ന്ന് മത്സരം നേരത്തെ നിര്‍ത്തുമ്പോള്‍ 211-5 എന്ന നിലയിലേക്ക് തിരികെ കയറാന്‍ ശ്രീലങ്കക്കായി. 

ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സില്‍ സ്കോര്‍ മറികടക്കാന്‍ 114 റണ്‍സ് കൂടിയാണ് ശ്രീലങ്കക്കയ്ക്ക് ഇനി വേണ്ടത്. 154 റണ്‍സ് എടുത്ത ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഒലി പോപ്പിന്റേയും ഓപ്പണര്‍ ബെന്‍ ഡക്കറ്റിന്റേയും ഇന്നിങ്സ് ആണ് ഒന്നാം ഇന്നിങ്സില്‍ 325 എന്ന സ്കോറിലേക്ക് ഇംഗ്ലണ്ടിനെ എത്തിച്ചത്. 

ENGLISH SUMMARY:

Pacer Chris Woakes as a spin bowler on the second day of the third Test against Sri Lanka. Chris Woakes had to turn into a spin bowler due to poor lighting in the stadium.