ചാംപ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 242  റണ്‍സ് വിജയലക്ഷ്യം . കുല്‍ദീപ് യാദവ് മൂന്നും ഹര്‍ദിക് പാണ്ഡ്യ രണ്ടും വിക്കറ്റുകള്‍ നേടി. 62 റണ്‍സെടുത്ത സൗദ് ഷക്കീലാണ് പാക്ക് നിരയിലെ ടോപ് സ്കോറര്‍

Read Alos: ബാറ്റിങിന് മുന്‍പെ ഒരു റെക്കോര്‍ഡ് കയ്യിലാക്കി കോലി; ഇനി ലക്ഷ്യം രണ്ടെണ്ണം


ദുബായിലെ സ്പിന്‍ പിച്ചിൽ ഇന്ത്യൻ ഇന്ത്യൻ സ്പിന്നർമാര്‍ക്കു തകര്‍ന്നടിയുടെ പാക് പടയെയാണ് കാണാനായത്. മധ്യനിരയും വാലറ്റവും ഒരു പോലെ പതറി. പാക്കിസ്ഥാനു വേണ്ടി മുന്‍നിര പ്രതിരോധിച്ചുനിന്നെങ്കിലും വലിയ റണ്ണൊഴുക്ക് പാക്ക് ഇന്നിങ്സിന്റെ ഒരു ഘട്ടത്തിലും ഉണ്ടായിരുന്നില്ല. ക്യാപ്റ്റൻ മുഹമ്മദ് റിസ്‍വാൻ (77 പന്തിൽ 46), ബാബർ അസം ( 26 പന്തിൽ 23), ആഗ സൽമാൻ (24 പന്തിൽ 19), നസീം ഷാ (16 പന്തിൽ 14), ഇമാം ഉൾ ഹഖ് (26 പന്തിൽ 10) എന്നിവരാണു പാക്കിസ്ഥാന്റെ മറ്റു പ്രധാന സ്കോറർമാർ. 

ENGLISH SUMMARY:

Champions Trophy 2025: Kuldeep Yadav Picks 3 Wickets As India Bundle Out Pakistan For 241