ചാംപ്യൻസ് ട്രോഫി സെമി ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയക്ക് എതിരെ. ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ മാറ്റങ്ങൾക്ക് സാധ്യത ഇല്ല. ഹർഷിത് റാണക്ക് പകരമെത്തിയ വരുൺ ചക്രവർത്തി കഴിഞ്ഞ മത്സരത്തിൽ 5 വിക്കറ്റ് നേടിയിരുന്നു. നാല് സ്പിന്നർമാരും രണ്ട് പേസർമാരുമായി തന്നെ ഇന്ത്യ ഇറങ്ങിയേക്കും.
പരുക്കേറ്റ ഓപ്പണർ മാത്യു ഷോർട്ടിന് പകരം ജേക്ക് ഫ്രേസർ മഗ്ർക്കായിരിക്കും ഓസ്ട്രേലിക്കായി ഇറങ്ങുക സ്പിന്നിനെ അനുകൂലിക്കുന്ന ദുബായിലെ പിച്ചിൽ ആദം സാംബയുടെ പ്രകടനം ഓസ്ട്രേലിയക്ക് നിർണായകമാകും.ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30 നാണ് മത്സരം.
അതേസമയം, ചാംപ്യൻസ് ട്രോഫിയിലെ എല്ലാ മത്സരങ്ങളും ഒരേ വേദിയിൽ കളിക്കുന്നത് ഇന്ത്യയ്ക്ക് ആനുകൂല്യം ലഭിക്കാൻ കാരണമാകുന്നു എന്ന ആരോപണത്തെ തള്ളി ക്യാപ്റ്റൻ രോഹിത് ശർമ. ദുബായ് ഇന്ത്യൻ ടീമിന്റെ ഹോം ഗ്രൗണ്ട് അല്ലെന്ന് രോഹിത് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായിൽ നടത്തുന്നതിനെതിരെ ഓസ്ട്രേലിയ, ഇംഗ്ലണ്ട് ഉൾപ്പെടെയുള്ള ടീമുകളുടെ മുൻ താരങ്ങൾ രംഗത്തെത്തിയിരുന്നു.