Image Credit: X/ sharadrai_
യൂട്യൂബറും നര്‍ത്തകിയുമായ ധനശ്രീ വെര്‍മയുമായുള്ള വിവാഹമോചന അഭ്യൂഹങ്ങള്‍ വാര്‍ത്തകള്‍ക്കിടെ യുസ്വേന്ദ്ര ചഹലിനൊപ്പം കണ്ട സുന്ദരി ആരെന്ന ചര്‍ച്ചയില്‍ ആരാധകര്‍. ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ– ന്യൂസീലാന്‍ഡ് മത്സരത്തിനിടെയാണ് ഗ്യാലറിയില്‍ ചഹലിനെയും ആർജെ മഹ്വാഷിനെയും കണ്ടത്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
വെളുത്ത ടിഷര്‍ട്ടും ബ്ലാക്ക് സണ്‍ഗ്ലാസും ധരിച്ചാണ് മഹ്വാഷ് മത്സരം കാണാനെത്തിയത്. കറുത്ത ടീ-ഷർട്ടും അതിന് മുകളിൽ ജാക്കറ്റുമാണ് ചഹല്‍ ധരിച്ചിരുന്നത്. മത്സരത്തിനിടെ ചാഹൽ മഹ്‌വാഷിന്റെ ചെവിയിൽ സംസാരിക്കുന്ന ചിത്രവും പ്രചരിക്കുന്നുണ്ട്.
ജനുവരിയിൽ ചഹലും മഹ്‍വാഷും തമ്മിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പ്രണയബന്ധമെന്ന വാര്‍ത്തകള്‍ നേരത്തെ മഹ്‍വാഷ് തള്ളിയിരുന്നു. ചഹലിന്‍റെ വിവാഹ മോചനം സംബന്ധിച്ച തർക്കത്തിലേക്ക് തന്‍റെ പേര് വലിച്ചിഴച്ചതിനെയും അവർ വിമർശിച്ചിരുന്നു.
ഇന്റർനെറ്റിൽ ലേഖനങ്ങള്‍ കണ്ടു. രസമെന്തെന്നാല്‍ ഇതെല്ലാം അടിസ്ഥാനരഹിതമാണ്. എതിർലിംഗത്തിലുള്ള ഒരാളെ കണ്ടാൽ അയാളുമായി ഡേറ്റിംഗ് നടത്തുകയാണെന്നാണോ? ഇതെത് കാലമാണ്, എന്നാണ് മഹ്‍വാഷ് ചോദിച്ചത്.
റേഡിയോ ജോക്കിയും നടിയുമാണ് മഹ്‌വാഷ് . സെക്ഷന്‍ -108 എന്നൊരു ചിത്രം മഹ്‌വാഷ് നിര്‍മിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രങ്ക് വിഡിയോയിലൂടെ മഹ്‌വാഷ് സുപരിചിതമാണ്. 15 ലക്ഷം പേരാണ് മഹ്‌വാഷിനെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്. ജനുവരിയിലാണ് ചഹലും ധനശ്രീയും വിവാഹമോചിതരാകുന്ന എന്ന വാര്‍ത്ത വന്നത്. ലോക്ഡൗണ്‍ കാലത്ത് സൗഹൃദത്തിലായ ഇരുവരും പിന്നീട് വിവാഹിതരായി. 2020 ഡിസംബര്‍ 22നായിരുന്നു വിവാഹം.