ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ മത്സരത്തിനിടെയാണ് ഇന്ത്യന്‍ താരം യുസ്‍വേന്ദ്ര ചഹലും നടിയും റേഡിയോ ജോക്കിയുമായ ആര്‍ജെ മഹ്‍വാഷിനെയും വീണ്ടും ഒന്നിച്ച് കണ്ടത്. ഇതോടെ താരവും ആര്‍ജെയും ഡേറ്റിങിലാണെന്ന തരത്തിലായി വാര്‍ത്തകള്‍. അതേസമയം മഹ്‍വാഷിന്‍റെ പഴയൊരു വിഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. മറ്റൊരു ക്രിക്കറ്റ് താരവുമായി വണ്‍ സൈഡ് പ്രണയമാണെന്ന് പറയുന്ന വിഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
ക്രിക്കറ്റ് താരം ശുഭ്മാൻ ഗില്ലിനെ കണ്ടശേഷം പോസ്റ്റ് ചെയ്ത വിഡിയോയിലാണ് വണ്‍സൈഡ് പ്രണയത്തെ പറ്റി പറയുന്നത്. ഗില്ലിനെ കണ്ട ശേഷം ഏകപക്ഷീയമായ പ്രണയം ബന്ധമായി മാറുന്നുവെന്ന് ഉറപ്പാക്കാൻ നാരങ്ങ മുറിക്കാൻ ഓടുന്ന തരത്തിലാണ് വിഡിയോ. സ്മൈലി ഇമോജികളോടെയാണ് രസകരമായ വിഡിയോ പോസ്റ്റ് ചെയ്തത്. ചഹലിനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവന്നതിന് ശേഷമാണ് 2023 ഒക്ടോബർ 29 ന് പോസ്റ്റ് ചെയ്ത ഈ വീഡിയോ വൈറലാകുന്നത്.
ചാംപ്യന്‍സ് ട്രോഫി ഫൈനലിലാണ് ചഹലും മഹ്‍വാഷും ഒന്നിച്ചെത്തിയത്. വെളുത്ത ടിഷര്‍ട്ടും ബ്ലാക്ക് സണ്‍ഗ്ലാസും ധരിച്ചാണ് മഹ്വാഷ് മത്സരം കാണാനെത്തിയത്. കറുത്ത ടീ-ഷർട്ടും അതിന് മുകളിൽ ജാക്കറ്റുമാണ് ചഹല്‍ ധരിച്ചിരുന്നത്. മത്സരത്തിനിടെ ചാഹൽ മഹ്‌വാഷിന്റെ ചെവിയിൽ സംസാരിക്കുന്ന ചിത്രവും ഫൈനലിനിടെ പ്രചരിച്ചിരുന്നത്.
റേഡിയോ ജോക്കിയും നടിയുമാണ് മഹ്‌വാഷ്. സെക്ഷന്‍ -108 എന്നൊരു ചിത്രം മഹ്‌വാഷ് നിര്‍മിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രാങ്ക് വിഡിയോയിലൂടെ മഹ്‌വാഷ് സുപരിചിതമാണ്. 15 ലക്ഷം പേരാണ് മഹ്‌വാഷിനെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്.