ന്യൂസീലന്‍ഡിനെതിരായ ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ രവീന്ദ്ര ജഡേജയുടെ അവസാന ഏകദിന മത്സരമാകുമോ? മത്സരത്തിനിടെ വിരാട് കോലിയും ജഡേജയും തമ്മിലുള്ള ചില നിമിഷങ്ങളാണ് ചര്‍ച്ചയ്ക്ക് പിന്നില്‍.
ജഡേജ 10 ഓവര്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ കോലി ജഡേജയെ ആലിംഗനം ചെയ്തിരുന്നു. ഇതാണ് ആരാധകരുടെ സംശയത്തിന് പിന്നില്‍. ഓസ്ട്രേലിയക്കെതിരായ സെമിഫൈനലിന് ശേഷം സ്റ്റീവ് സ്മിത്തിനൊപ്പം കോലിയുടെ ആലിംഗനമാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ഒപ്പം ഇരുവരും നടത്തിയ വൈകാരിക സംഭാഷണത്തിന് തൊട്ടടുത്ത ദിവസമാണ് സ്മിത്ത് വിരമിച്ചത്.
ബോര്‍ഡര്‍ ഗവാസ്ക്കര്‍ ട്രോഫിയിലെ ഗബ്ബാ ടെസ്റ്റിലാണ് മറ്റൊരു സമാന സംഭവം നടന്നത്. കോലിയുമായി നടത്തി വൈകാരിക സംഭാഷണത്തിന് പിന്നാലെ ആര്‍. അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
കോലിയും ജഡേജയും തുടക്കം തൊട്ട് ഒന്നിച്ച കളിച്ചവരാണ്. 2008 ല്‍ ഇന്ത്യ വിജയിച്ച അണ്ടര്‍19 ലോകകപ്പ് ടീമിംഗമായിരുന്നു ഇരുവരും. ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ മികച്ച പ്രകടനമാണ് ജഡേജ നടത്തിയത്.
10 ഓവറില്‍ 30 റണ്‍സ് മാത്രം വഴങ്ങിയ താരം ടോം ലാഥത്തിന്‍റെ വിക്കറ്റെടുത്തു. 2024 ജൂണിൽ ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ വിരാട് കോലി, രവീന്ദ്ര ജഡേജ, രോഹിത് ശർമ്മ എന്നിവർ ട്വന്‍റി20 ക്രിക്കറ്റിൽ നിന്നും വിരമിച്ചിരുന്നു.