ഡൽഹി ക്യാപിറ്റൽസിന്റെ അശുതോഷ് ശർമ്മ ടീമിൻ്റെ വിജയം ആഘോഷിക്കുന്നു, ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിൻ്റെ ക്യാപ്റ്റൻ ഋഷഭ് പന്ത് പിന്നില്‍ (Photo by DIBYANGSHU SARKAR / AFP)
ഐപിഎല്ലില്‍ ലക്‌നൗവിനെ ഒരുവിക്കറ്റിന് തോല്‍പിച്ച് ഡല്‍ഹിക്ക് ഉജ്വല ജയം. 210 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസ് മൂന്ന് പന്ത് ബാക്കിനിൽക്കെ വിജയം കൈവരിച്ചു. 65 റൺസിന് അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട ശേഷം ഡൽഹി ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. 210 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസ് മൂന്ന് പന്ത് ബാക്കിനിൽക്കെ വിജയം കൈവരിച്ചു.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റു ചെയ്ത ലക്നൗ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 209 റൺസ്. മറുപടി ബാറ്റിങ്ങിൽ മൂന്നു പന്തും ഒരു വിക്കറ്റും ബാക്കിയാക്കി ഡൽഹി വിജയത്തിലെത്തി.
31 പന്തിൽ അഞ്ച് ഫോറും രണ്ടു സിക്സും സഹിതം 66 റൺസുമായി പുറത്താകാതെ നിന്ന ഇംപാക്ട് പ്ലെയർ അശിതോഷ് ശർമയുടെ ‘ഇംപാക്ടാ’ണ് ഡൽഹിക്ക് ആവേശജയം സമ്മാനിച്ചത്. 210 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുമ്പോൾ ഒരു ഘട്ടത്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഏഴു റൺസ് എന്ന നിലയിൽ നിന്നാണ്, അശുതോഷിന്റെ നേതൃത്വത്തിൽ ഡൽഹി തിരിച്ചടിച്ചത്. ഏഴാം വിക്കറ്റിൽ അശുതോഷ് – വിപ്‌രാജ് സഖ്യം 22 പന്തിൽ അടിച്ചുകൂട്ടിയ 55 റൺസ് ഡൽഹി വിജയത്തിൽ നിർണായകമായി.