ഐ.പി.എല്ലില്‍ ലക്നൗ സൂപ്പര്‍ ജയിന്റ്സിന് ജയം.സണ്‍റൈസേഴ്സ് ഹൈദരാബാദിനെ അഞ്ചു വിക്കറ്റിന് തകര്‍ത്താണ്് ലക്നൗ സീസണിലെ രണ്ടാം ജയം സ്വന്തമാക്കിയത്. ആദ്യ ബാറ്റ് ചെയ്ത ഹൈദരാബാദ് ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം 23 പന്തുകള്‍ ബാക്കി നില്‍ക്കെ ലക്നൗ മറികടന്നു.70 റണ്‍സ് നേടിയ നിക്കോളാസ് പുരാന്റെയും. 52 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷിന്റെയും തകര്‍പ്പന്‍ ബാറ്റിങാണ് ലക്നൗവിന് വിജയമൊരുക്കിയത്.
ഡൽഹി ക്യാപിറ്റൽസിനെതിരായ ലക്നൗവിന്റെ ആദ്യ മത്സരത്തിൽ പുരാൻ 30 പന്തിൽ 75 റൺസെടുത്തിരുന്നു. ഓപ്പണർ മിച്ചൽ മാർഷും മറുപടി ബാറ്റിങ്ങിൽ അർധ സെഞ്ചറി തികച്ചു. 31 പന്തിൽ 52 റൺസാണ് മാർഷ് അടിച്ചത്. നാലു റൺസെടുത്തു നിൽക്കെ, എയ്ഡൻ മാർക്രമിനെ നഷ്ടമായ ലക്നൗവിനെ, മാർഷും പുരാനും ചേർന്ന് സുരക്ഷിതമായ നിലയിലെത്തിച്ചു. 7.3 ഓവറിലാണ് (45 പന്തുകൾ) ലക്നൗ 100 കടന്നത്. സ്കോർ 154 ൽ നിൽക്കെ ആയുഷ് ബദോനിയും (ആറ്), 164ൽ ക്യാപ്റ്റൻ ഋഷഭ് പന്തും (15 റൺസ്) മടങ്ങി. എന്നാൽ ഇന്ത്യൻ താരം അബ്ദുൽ സമദും ഡേവിഡ് മില്ലറും (ഏഴു പന്തിൽ 13) ചേർന്ന് 16.1 ഓവറിൽ ലക്നൗവിനായി വിജയ റൺസിലെത്തി.