kavya-maran

സൺറൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ ഉടമ കാവ്യ മാരനും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഡേറ്റിങ്ങിലാണെന്നു റിപ്പോർട്ട്. ദക്ഷിണേന്ത്യൻ സിനിമകളിലും ബോളിവുഡിലും സംഗീത സംവിധായകനായും ഗായകനായും തിളങ്ങി നിൽക്കുന്ന അനിരുദ്ധ് ഓരോ സിനിമകൾക്കും കോടികളാണു പ്രതിഫലം വാങ്ങുന്നത്.അതേസമയം കാവ്യയോ അനിരുദ്ധോ ഇക്കാര്യത്തിൽ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

ദക്ഷിണേന്ത്യയിലെ പ്രശസ്തനായ ഒരു സെലിബ്രിറ്റിയുമായി കാവ്യ മാരൻ പ്രണയത്തിലാണെന്നു നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങളുടെ തിരക്കിലാണ് കാവ്യയിപ്പോൾ. ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഹോം, എവേ മത്സരങ്ങളിൽ ഗാലറിയിൽ കാവ്യയുടെ സാന്നിധ്യം ഉറപ്പാണ്. സൺ ഗ്രൂപ്പ് ഉടമ കലാനിധി മാരന്റെ മകളാണ് കാവ്യ മാരൻ.

ENGLISH SUMMARY:

Sunrisers Hyderabad team owner Kavya Maran and music director Anirudh Ravichander are dating. Anirudh, a renowned composer and singer in both South Indian cinema and Bollywood, commands a hefty remuneration for his projects. However, neither Kavya nor Anirudh has responded to these speculations.