kane-gallery

TOPICS COVERED

ഡെന്‍മാര്‍ക്കിനെതിരെ 1-1 സമനില. സ്ലൊവേനിയക്കെതിരെ ഗോള്‍രഹിത സമനില. ഗ്രൂപ്പ് സിയില്‍ ഒന്നാമത് നില്‍ക്കുമ്പോള്‍ ആകെ പറയാനുള്ളത് സെര്‍ബിയക്കെതിരായ ഒരു ഗോള്‍ ജയം മാത്രം. ഹാരി കെയ്നും സംഘവും നിറം മങ്ങി നില്‍ക്കുമ്പോള്‍ ടീമിനുനേരെ കൂവിയും ബിയര്‍ കുപ്പികളെറിഞ്ഞും ആരാധകരുടെ രോഷം. 

southgate-foden

സ്ലൊവേനിയയ്ക്കെതിരായ സമനിലയ്ക്ക് പിന്നാലെ കൂവിയ ആരാധകരെ നോക്കി കയ്യടിച്ചപ്പോഴാണ് സൗത്ത്ഗേറ്റിന് നേര്‍ക്ക് ഗ്യാലറിയില്‍ നിന്ന് പ്ലാസ്റ്റിക് കപ്പുകള്‍ എറിഞ്ഞത്. ‘എനിക്കത് മനസിലാക്കാന്‍ കഴിയും’ എന്നാണ് തനിക്ക് നേരെ വന്ന ബിയര്‍ ബോട്ടിലുകളോട് പ്രതികരിച്ച് ഇംഗ്ലണ്ട് പരിശീലകന്‍ പറഞ്ഞത്. 

ഗ്രൂപ്പ് സിയില്‍ ഒന്നാമതെത്തിയതോടെ പ്രീക്വാര്‍ട്ടറില്‍ ജര്‍മനിയെ നേരിടേണ്ടിവരുന്ന ഇംഗ്ലണ്ട് ഒഴിവാക്കി. യൂറോയില്‍ ഇത്തവണ 270 മിനിറ്റ് കളിച്ച ഇംഗ്ലണ്ട് വഴങ്ങിയത് ഒരു ഗോള്‍ മാത്രമാണ്. ഡെന്‍മാര്‍ക്കിന്റെ മോര്‍ടെന്‍ പായിച്ച ലോങ് റേ‍ഞ്ച് ബുള്ളറ്റായിരുന്നു ഇംഗ്ലണ്ട് പ്രതിരോധമതില്‍ തകര്‍ത്ത് ഗോള്‍വല കുലുക്കിയത്. കടലാസില്‍ ഇംഗ്ലണ്ടിന്റെ ആക്രമണ നിര കരുത്തരാണ്. എന്നാല്‍ ഗ്രൗണ്ടില്‍ അത് പ്രകടമാകുന്നില്ല.

ജൂ‍ഡ് ബെല്ലിങ്ഹാമിന്റെ മോശം ഫോം ഒരുവശത്ത് തലവേദനയാകുമ്പോഴും മറുവശത്ത് കോള്‍ പാമറിന് ടീമിന് ഉണര്‍വ് നല്‍കാന്‍ കഴിയുന്നുണ്ട്. പോസിറ്റീവ് മൂവ്മെന്റുകളുമായി നിറയാന്‍ കഴിയുന്ന ചെല്‍സിയുടെ അറ്റാക്കിങ് മിഡ്ഫീല്‍ഡറെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഉള്‍പ്പെടുത്തണം എന്ന മുറവിളികള്‍ ശക്തമാണ്. ഇംഗ്ലണ്ടിന്റെ യൂറോ കപ്പിലെ ആദ്യ രണ്ട് കളിയിലും നിറംമങ്ങിയ ഫില്‍ ഫോഡന്‍ കഴിഞ്ഞ കളിയില്‍ ഫോം വീണ്ടെടുക്കുന്നതിന്റെ സൂചന നല്‍കിയിട്ടുണ്ട്. 

ENGLISH SUMMARY:

1-1 draw against Denmark. Goalless draw against Slovenia. A one-goal win over Serbia is all that matters when they top Group C