Georgia's Giorgi Loria, Guram Kashia and Giorgi Kvilitaia celebrate after the match (REUTERS)

Georgia's Giorgi Loria, Guram Kashia and Giorgi Kvilitaia celebrate after the match (REUTERS)

  • ജയം എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക്
  • പ്രീക്വാര്‍ട്ടറില്‍ സ്പെയിനിനെ നേരിടും
  • ടോപ് സ്കോററായി ജോര്‍ജെസ് മിക്കൗറ്റാഡ്സെ

യൂറോ കപ്പില്‍ പോര്‍ച്ചുഗലിനെ അട്ടിമറിച്ച് ജോര്‍ജിയ. എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് ചരിത്രവിജയം സ്വന്തമാക്കിയ ജോര്‍ജിയ പ്രീക്വാര്‍ട്ടറില്‍ സ്പെയിനിനെ നേരിടും. പോര്‍ച്ചുഗലിന് സ്ലൊവാനിയയും നെതര്‍ലന്‍ഡ്സിന് റുമാനിയയുമാണ്  എതിരാളികള്‍ 

 

ഗ്രൂപ്പ് ചാംപ്യന്‍മാരായ ,പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച പോര്‍ച്ചുഗലിന് ആദ്യ പ്രഹരമേല്‍പ്പിച്ചത് ജോര്‍ജിയന്‍ ഫുട്ബോളിന്‍റെ സുവര്‍ണതലമുറയിലെ സൂപ്പര്‍താരം ക്വിച്ച കവററ്റ്സ്കീലിയ. അതിവേഗ കൗണ്ടര്‍ അറ്റാക്കുമായി പിന്നെയും പോര്‍ച്ചുഗലിനെ വിറപ്പിച്ച് ജോര്‍ജിയന്‍ നീക്കങ്ങള്‍.

യൂറോകപ്പില്‍ റാങ്കിങ്ങില്‍ ഏറ്റവും പിന്നിലുള്ള ടീമായ ജോര്‍ജിയ രണ്ടാം പകുതിയില്‍ പെനല്‍റ്റിയിലൂടെ ലീഡുയുര്‍ത്തി. മൂന്നാം ഗോളോടെ ടൂര്‍ണമെന്‍റിലെ ടോപ് സ്കോററായി ജോര്‍ജെസ് മിക്കൗറ്റാഡ്സെ മാറി. 

ഫ്രാന്‍സ് – ബെല്‍ജിയം മല്‍സരമാണ് പ്രീക്വാര്‍ട്ടറിലെ വമ്പന്‍ പോര്. യുക്രെയിനെതിരെ, ബെല്‍ജിയത്തിന് ഗോള്‍രഹിത സമനില വഴങ്ങേണ്ടി വന്നിരുന്നു.  ഇംഗ്ലണ്ട് സ്ലൊവാക്യയെ  നേരിടുമ്പോള്‍ മരണഗ്രൂപ്പില്‍ നിന്ന് ചാംപ്യന്‍മാരായി പ്രീക്വാര്‍ട്ടറിലെത്തിയ ഓസ്ട്രിയയ്ക്ക് തുര്‍ക്കിയാണ് എതിരാളികള്‍.

ENGLISH SUMMARY:

Georgia produced one of the most surprising results at Euro 2024 when they defeated Portugal 2-0 to qualify for the knockout stages a major tournament for the very first time.