dinamo-ronaldo

ഒരു പതിറ്റാണ്ട് മുമ്പ്  ക്രിസ്റ്റ്യാനൊയ്ക്കൊപ്പം നിന്ന് ചിത്രം പകര്‍ത്തിയ ജോര്‍ജിയയിലെ 11 കുരുന്നുകള്‍ എതിരാളികളായി കളത്തിലിറങ്ങിയപ്പോള്‍ പിറന്നത് യൂറോ ചരിത്രത്തിലെ വമ്പന്‍ അട്ടിമറി. 2013ല്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ഉദ്ഘാടനം ചെയ്ത അക്കാദമിയില്‍ നിന്നാണ് ഇന്നത്തെ ജോര്‍ജിയന്‍ ടീമിലെ 11 താരങ്ങള്‍ ഫുട്ബോളിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചത് .

 

ക്വറഡോണ എന്ന് നാപ്പോളി ആരാധകര്‍ ഓമനപ്പേരിട്ടു വിളിക്കുന്ന ക്വിച്ച കവററ്റ്സ്കേലിയ,  ബോര്‍ഡോ വിങ്ങര്‍ സുറിക്കോ ദവിറ്റാഷ്വിലി, വലന്‍സിയയുടെ ഷോട് സ്റ്റോപര്‍ ജോര്‍ജി മാമാര്‍ഡാഷ്വിലി..... 2013ല്‍ റയല്‍ മഡ്രിഡ് താരമായിരിക്കെ ജോര്‍ജിയയിലെ ഫുട്ബോള്‍ അക്കാദമിയായ ഡൈനാമോ റ്റബിലിസി ഉദ്ഘാടനം ചെയ്യാനെത്തിയ ക്രിസ്റ്റ്യാനൊയെ പൊതിഞ്ഞ കുട്ടിത്താരങ്ങളില്‍ ഇവരൊക്കെയുണ്ടായിരുന്നു. ഇന്നലെ യൂറോ കപ്പിലെ ഏറ്റവും വലിയ അട്ടിമറിയില്‍ പോര്‍ച്ചുഗല്‍ വീണപ്പോള്‍ എതിരാളികളാണ് അന്നത്തെ കുരുന്നുകള്‍ കളം നിറഞ്ഞു കളിച്ചു. 

ഡൈനാമോ റ്റബിലിസിയിലൂടെ വളര്‍ന്ന 11 താരങ്ങളാണ് ജോര്‍ജിയന്‍ ടീമിലുള്ളത്.  പോര്‍ച്ചുഗലിനെതിരായ ജോര്‍ജിയയുടെ മല്‍സരത്തിന് മുമ്പ് അക്കാദമി പഴയ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. 

പോര്‍ച്ചുഗലിന് ആദ്യപ്രഹരമേല്‍പ്പിച്ചത് ക്വിച്ച കവററ്റ്സ്കീലിയ ആയിരുന്നു. ‌അതിവേഗ കൗണ്ടര്‍ അറ്റാക്കുമായി ജോര്‍ജിയ കളം നിറഞ്ഞു. യൂറോകപ്പില്‍ റാങ്കിങ്ങില്‍ ഏറ്റവും പിന്നിലുള്ള ടീമായ ജോര്‍ജിയ രണ്ടാം പകുതിയില്‍ പെനല്‍റ്റിയിലൂടെ ലീഡുയുര്‍ത്തി. മൂന്നാം ഗോളോടെ ടൂര്‍ണമെന്‍റിലെ ടോപ് സ്കോററായി ജോര്‍ജെസ് മിക്കൗറ്റാഡ്സെയും മാറി. എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് ചരിത്രവിജയം സ്വന്തമാക്കിയ ജോര്‍ജിയ പ്രീക്വാര്‍ട്ടറില്‍ സ്പെയിനിനെ നേരിടും.

ENGLISH SUMMARY:

11 FC Dinamo Tibilisi kids who took picture with Cristiano Ronaldo, now blossomed into superstars with historic win over Portugal in Euro Cup 202.