copa-america-2024-argentina-beats-Peru-to-top-group-a

TOPICS COVERED

കോപ്പ അമേരിക്ക ഫുട്ബോളില്‍ പെറുവിനെയും കീഴടക്കി ഗ്രൂപ് ചാംപ്യന്‍മാരായി അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനലില്‍. യൂറോ കപ്പില്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ അട്ടിമറിയില്‍ അടിതെറ്റി നിലവിലെ ചാംപ്യന്‍മാരായ ഇറ്റലി പ്രീക്വാര്‍ട്ടറില്‍ പുറത്തായി. ഡെന്‍മാര്‍ക്കിനെ തോല്‍പിച്ച് ജര്‍മനി ക്വാര്‍ട്ടറിലെത്തി. 

 

മെസിയില്ലാതെയിറങ്ങിയ അര്‍ജന്റീനയ്ക്ക് ഗോള്‍നേടാന്‍ രണ്ടാം പകുതിവരെ കാത്തിരിക്കേണ്ടിവന്നു.  സുന്ദരമായൊരു ടീം ഗോളില്‍ 48ാം മിനിറ്റില്‍ മാര്‍ട്ടീനസ് അര്‍ജന്റീനയെ മുന്നിലെത്തിച്ചു. പിന്നാലെയെത്തിയ പെനല്‍റ്റി ഗോളാക്കിമാറ്റാന്‍ പരഡസിനായില്ല. ക്വാര്‍ട്ടറിലെത്താന്‍ ജയമനിവാര്യമായിരുന്ന പെറുവിന് അര്‍ജന്റീനയെ പരീക്ഷിക്കാനെ കഴിഞ്ഞില്ല. 86ാം മിറ്റില്‍ ലീഡുയര്‍ത്തി മാര്‍ട്ടീനസ് അര്‍ജന്റീനയ്ക്ക് മൂന്നാം ജയമൊരുക്കി.

യൂറോ കപ്പില്‍ ഇറ്റലിയെ സ്വിറ്റ്സര്‍ലന്‍ഡ് തോല്‍പിച്ചത് എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക്. നിറം മങ്ങിയ ഇറ്റലി ആരാധകരെപ്പോലും നിരാശപ്പെടുത്തി.  ജമാല്‍ മുസിയാല മാജിക്കിലായിരുന്നു ഡെന്‍മാര്‍ക്കിനെ ജര്‍മനി തോല്‍പിച്ചത്.  ഇടിമിന്നലിനെത്തുടര്‍ന്ന് രണ്ടാം പകുതിയില്‍  20 മിനിറ്റോളം വൈകിത്തുടങ്ങിയ മല്‍സരത്തില്‍ മിന്നലായി  മുസിയാല. ക്വാര്‍ട്ടറില്‍ ജര്‍മനിക്ക് എതിരാളികളാകുന്നത് സ്പെയിന്‍ –ജോര്‍ജിയ മല്‍സരവിജയികള്‍

ENGLISH SUMMARY:

Copa America 2024: Argentina beats Peru to top Group A