messi-copa

കോപ്പ അമേരിക്കയില്‍ ഇക്വഡേറിന് എതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം കളിക്കാന്‍ മെസി എത്തുമോയെന്നതില്‍ വ്യക്തതയില്ല. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ പരിശീലകന്‍ സ്കലോനി തയ്യാറായില്ല. വൈകുന്നേരത്തെ പരിശീലന സെഷന് ശേഷം മാത്രമാവും മെസി കളിക്കുമോ എന്നതില്‍ അന്തിമ തീരുമാനമെടുക്കുക എന്ന് സ്കലോനി വ്യക്തമാക്കി. 

നിലവിലെ സാഹചര്യത്തെ കുറിച്ച് ഞാന്‍ മെസിയുമായി സംസാരിച്ചിട്ടില്ല. വേണ്ട സമയം എടുത്ത് മെസി പരിശീലനം നടത്തട്ടെ

ഏതാനും മണിക്കൂര്‍ ഞങ്ങള്‍ പരിശീലനം നടത്തും. അതിന് ശേഷമാവും തീരുമാനം. ഒരു ദിവസം കൂടിയുണ്ട്. അത് ഗുണമാവും, സ്കലോനി പറഞ്ഞു. അര്‍ജന്റീനയുടെ കോപ്പ അമേരിക്കയിലെ ഗ്രൂപ്പ് ഘട്ടത്തിലെ പെറുവിനെതിരായ മത്സരത്തില്‍ മെസി കളിച്ചിരുന്നില്ല. 2-0ന് അര്‍ജന്റീന ഈ മത്സരം വിജയിച്ചിരുന്നു. 

നിലവിലെ സാഹചര്യത്തെ കുറിച്ച് ഞാന്‍ മെസിയുമായി സംസാരിച്ചിട്ടില്ല. വേണ്ട സമയം എടുത്ത് മെസി പരിശീലനം നടത്തട്ടെ. സംസാരിച്ചതിന് ശേഷം നമുക്ക് തീരുമാനിക്കാം. മെസിയുമായി സംസാരിച്ചിട്ടില്ലാത്തതിനാല്‍ അദ്ദേഹം കളിക്കുമോ എന്ന് എനിക്ക് ഇപ്പോള്‍ പറയാനാവില്ല എന്നും സ്കലോനി പറഞ്ഞു. മെസി ബെഞ്ചിലിരുന്നാല്‍ കോപ്പ ക്വാര്‍ട്ടറില്‍ സ്കലോനി ലൈനപ്പ് തയ്യാറാക്കുന്നത് എങ്ങനെയെന്നതിലേക്കും ആകാംക്ഷയോടെയാണ് ആരാധകര്‍ നോക്കുന്നത്. 

messi-de-paul

ഡി പോളിനൊപ്പം പരിശീലനം നടത്തുന്ന മെസി. ഫോട്ടോ: എപി

കോപ്പ അമേരിക്കയ്ക്ക് മുന്‍പുവള്ള സൗഹൃദ മത്സരത്തില്‍ ഇക്വഡോറിന് എതിരെ മെസി കളിക്കാതിരുന്നപ്പോള്‍ ലൗതാരോ മാര്‍ട്ടിനസിനേയും അല്‍വാരസിനേയുമാണ് സ്കലോനി ഒരുമിച്ച് മുന്നേറ്റനിരയില്‍ ഇറക്കിയത്. 1-0ന് കളി ജയിക്കുകയും ചെയ്തിരുന്നു. അന്ന് മെസിയുടെ അഭാവത്തില്‍ 4-3-3 ഫോര്‍മേഷനിലാണ് സ്കലോനി ടീമിനെ ഇറക്കിയത്. മുന്നേറ്റനിരയില്‍ ഡി മരിയയും ലൗതാരോ മാര്‍ട്ടിനും ജൂലിയന്‍ അല്‍വാരസും. കാനഡക്കെതിരായ കോപ്പ അമേരിക്ക ഗ്രൂപ്പ് ഘട്ട മത്സരത്തിലേക്ക് വന്നപ്പോള്‍ 4-4-2 ഫോര്‍മേഷനിലാണ് അര്‍ജന്റീന ഇറങ്ങിയത്. സ്ട്രൈക്കര്‍മാരായി മെസിയും അല്‍വാരസും.ചിലെക്കെതിരേയും അര്‍ജന്റീന ഈ ഫോര്‍മേഷന്‍ തുടര്‍ന്നു. എന്നാല്‍ മെസി കളിക്കാതിരുന്ന പെറുവിനെതിരായ മത്സരം വന്നതോടെ അര്‍ജന്റീന വീണ്ടും 4-3-3 എന്ന ഫോര്‍മേഷനിലേക്ക് മാറി. മുന്നേറ്റനിരയില്‍ ഡി മരിയയും ലൗതാരോ മാര്‍ട്ടിനസും ഗാര്‍നാചോയും. പെറുവിനെതിരെ മക് അലിസ്റ്ററും റോഡ്രിഗോ ഡി പോളും ജൂലിയന്‍ അല്‍വാരസും കഴിച്ചിരുന്നില്ല. ഇക്വഡോറിന് എതിരെ ഇവര്‍ സ്റ്റാര്‍ട്ടിങ് ലൈനപ്പിലേക്ക് വരാനാണ് സാധ്യത. 

ENGLISH SUMMARY:

Scaloni made it clear that the final decision on whether Messi will play will be made only after the training session