പ്രഥമ സൂപ്പർ ലീഗ് കേരള ഫുട്ബോൾ കിരീടം ലക്ഷ്യമിട്ടു കളത്തിലിറങ്ങുന്ന ഫോഴ്സ കൊച്ചി എഫ്സിയെ മുൻ ഇന്ത്യൻ ഗോൾ കീപ്പർ സുഭാഷിഷ് റോയ് ചൗധരി നയിക്കും. സെപ്തംബര്‍ 7നാണ് ഫോഴ്സയൂടെ ആദ്യ മത്സരം. ടീം ജഴ്സി മുന്‍ ഇന്ത്യന്‍ ഹോക്കി താരം പി ആർ ശ്രീജേഷ് പുറത്തിറക്കി.
കൂടുതൽ മലയാളി കളിക്കാർക്കു മികച്ച പരിശീലനവും ഉയർന്ന തലത്തിലേക്കു വളരാനുള്ള സാധ്യതയുമാണ് സൂപ്പർ ലീഗ് കേരള തുറന്നിടുന്നത്. കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ മലപ്പുറം എഫ്.സിയെ ഫോഴ്സ നേരിടും. അഞ്ച് മത്സരങ്ങള്‍ കൊച്ചി സ്റ്റേഡിയത്തിലും, രണ്ടു വീതം മത്സരങ്ങള്‍ കോഴിക്കോടും മലപ്പുറത്തും ഒരു മത്സരം തിരുവനന്തപുരത്തും നടക്കും. പോര്‍ച്ചുഗലില്‍ നിന്നുള്ള മരിയോ ലെമോസ് ആണ് ഫോഴ്സ കൊച്ചിയുടെ ഹെഡ് കോച്ച്. 6 വിദേശ താരങ്ങൾ അടക്കം ടീമിലുണ്ട്.
കൊച്ചി ലുലു മാളിൽ നടന്ന ചടങ്ങിൽ ഫോഴ്സയുടെ ജേഴ്സി മുൻ ഇന്ത്യൻ ഹോക്കി താരം പി ആർ ശ്രീജേഷ് പുറത്തിറക്കി. അസിസ്റ്റന്റ് കോച്ച് ജോ പോൾ അഞ്ചേരി, ടീം സഹ ഉടമകളായ ഷമീം ബക്കർ, നസ്ലി മുഹമ്മദ് എന്നിവരും ചടങ്ങിന്റെ ഭാഗമായി.