TOPICS COVERED

സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ കാലിക്കറ്റ് എഫ്സിക്ക് ഇന്ന് ആദ്യ പോരാട്ടം. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വൈകിട്ട് 7 30ന്  ആണ് കിക്കോഫ്. തിരുവനന്തപുരം കൊമ്പൻസ് ആണ് എതിരാളികൾ. കൊമ്പൻസിനും ഇന്ന് ആദ്യ പോരാട്ടമാണ്. കാലിക്കറ്റിന്റെ സൂപ്പർ താരം കെൽവെൻസ് ബെൽഫോർട്ട് ഇന്ന് കളിക്കുന്നില്ല.  ബ്രസീൽ കരുത്തിലാണ് തിരുവനന്തപുരം കൊമ്പൻസ് ഇറങ്ങുന്നത്. സ്ട്രൈക്കർമാർ അടക്കമുള്ള പ്രധാന കളിക്കാർ എല്ലാം ബ്രസീൽ താരങ്ങളാണ്.

മത്സരങ്ങള്‍ മിഡിൽ ഈസ്റ്റ് പ്രേക്ഷകര്‍ക്ക് മനോരമമാക്സില്‍ കാണാം. സൂപ്പര്‍ ലീഗ് കേരള മല്‍സരങ്ങള്‍ മിഡില്‍ ഈസ്റ്റിലെ ലക്ഷക്കണക്കിന് മലയാളികളിലേക്ക് തല്‍സമയം എത്തുന്നത് മനോരമ മാക്സ് വഴി മാത്രം. യുഎഇ സമയം വൈകുന്നേരം ആറിന് മത്സരങ്ങള്‍ ആരംഭിക്കും.

മനോരമമാക്സിലൂടെ മിഡിൽ ഈസ്റ്റിലെ ഫുട്ബോള്‍ ആരാധകരിലേക്ക് സൂപ്പർ ലീഗ് കേരളയുടെ ആവേശം എത്തിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് സൂപ്പർ ലീഗ് കേരള സി.ഇ.ഒ മാത്യു ജോസഫ് പറഞ്ഞു. കേരളത്തിന്റെ ഫുട്ബോൾ സംസ്കാരത്തെ സൂപ്പര്‍ ലീഗ് ലോകമെങ്ങും എത്തിക്കും. പ്രാദേശിക പ്രതിഭകളുടെയും രാജ്യാന്തര താരങ്ങളുടെയും ആവേശവും ഊർജവും രാജ്യത്തിന് പുറത്തുള്ള പ്രേക്ഷകരും ആസ്വദിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. 

ENGLISH SUMMARY:

Super League Kerala: Calicut FC vs Thiruvananthapuram Kombans