ഇഞ്ചുറി ടൈമിൽ നേടിയ ഒറ്റഗോളിന് ഫോഴ്‌സ കൊച്ചിയെ തോൽപ്പിച്ച് കാലിക്കറ്റ് എഫ്സി സൂപ്പർ ലീഗ് കേരളയിൽ അപരാജിത കുതിപ്പ് തുടരുന്നു. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന എട്ടാം റൗണ്ടിലെ അവസാന മത്സരത്തിൽ റാഫേൽ സാന്റോസാണ് കാലിക്കറ്റിന്റെ വിജയഗോൾ നേടിയത്. എട്ടുകളികളിൽ 16പോയന്റുമായി കാലിക്കറ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.

സമനിലയെന്നു തോന്നിച്ച കളി. എന്നാൽ പകരക്കാരനായി എത്തിയ ബ്രസീലുകാരൻ റാഫേൽ സാന്റോസ്  ആ തോന്നൽ മാറ്റിയെഴുതി. ടുണിഷ്യക്കാരൻ സൈദ് മുഹമ്മദ്‌ നിദാൽ കൊച്ചിയെയും  മുൻ സന്തോഷ് ട്രോഫി ക്യാപ്റ്റൻ ജിജോ ജോസഫ് കാലിക്കറ്റിനെയും നയിച്ച മത്സരത്തിന്റെ ഒന്നാം മിനിറ്റിൽ തന്നെ ആക്രമണം കണ്ടു. നിജോ ഗിൽബർട്ട് പറത്തിയ ഷോട്ട് കാലിക്കറ്റ് ഗോൾ കീപ്പർ  വിശാലിനെ പരീക്ഷിച്ചു. ഇടയ്ക്കിടെ ഇരു ടീമുകളും മുന്നേറ്റം നടത്തി. എന്നാൽ ഗോൾ അകന്നു നിന്നു.

8കളികൾ പൂർത്തിയായപ്പോൾ 10പോയന്റുള്ള കൊച്ചി പട്ടികയിൽ നാലാമത്. ആദ്യ ലെഗിൽ കാലിക്കറ്റും കൊച്ചിയും ഏറ്റുമുട്ടിയപ്പോൾ 1-1 സമനിലയായിരുന്നു ഫലം. ഒൻപതാം റൗണ്ടിലെ ആദ്യ മത്സരത്തിൽ 25ന് തിരുവനന്തപുരം കൊമ്പൻസ്, ഫോഴ്സ കൊച്ചിയെ നേരിടും. 

ENGLISH SUMMARY:

Calicut FC remains table top after defeating Forca Kochi.