ഫോട്ടോ: എഎഫ്പി

TOPICS COVERED

ഇഞ്ചുറി ടൈമില്‍ രണ്ട് വട്ടം വല കുലുക്കി ലെസ്റ്റര്‍ സിറ്റിയുടെ സമനില കുരുക്ക് പൊട്ടിച്ച് ജയിച്ചുകയറി ആര്‍സനല്‍. എമിറേറ്റ് സ്റ്റേഡിയത്തില്‍ നിശ്ചിത സമയത്ത് 2-2 എന്ന സ്കോറിനാണ് ലെസ്റ്റര്‍ സിറ്റി ആര്‍സനലിനെ സമനിലയില്‍ തളച്ചത്. എന്നാല്‍ ഇഞ്ചുറി ടൈമിലെ നാലാം മിനിറ്റില്‍ ലെസ്റ്റര്‍സിറ്റിയുടെ പ്രതിരോധനിരതാരം വില്‍ഫ്രഡ് എന്‍ഡിഡി സെല്‍ഫ് ഗോള്‍ ആര്‍സനലിനെ തുണച്ചെത്തി. ഇഞ്ചുറി ടൈമിന്റെ ഒന്‍പതാം മിനിറ്റില്‍ ഹവെര്‍ട്സും വലകുലുക്കിയതോടെ ആര്‍സനല്‍ ജയം ഉറപ്പിച്ചു.

ഫോട്ടോ: എഎഫ്പി

പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ആര്‍സനല്‍ ഇപ്പോള്‍. 7 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റാണ് ആര്‍സനലിന് ഇപ്പോഴുള്ളത്. ലെസ്റ്റര്‍സിറ്റിക്കെതിരെ 20ാം മിനിറ്റില്‍ മാര്‍ട്ടിനെല്ലിയിലൂടെയാണ് ആര്‍സനല്‍ ഗോള്‍ സ്കോര്‍ ചെയ്തത്. സീസണിലെ മാര്‍ട്ടിനെല്ലിയുടെ ആദ്യ ഗോളാണ് ഇത്. ജുറിയന്‍ ടിംബറിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു മാര്‍ട്ടിനെല്ലിയുടെ ഗോള്‍. 

ആദ്യ പകുതിയുടെ അധിക സമയത്ത് ആര്‍സനല്ലിന്റെ രണ്ടാം ഗോളിനും മാര്‍ട്ടിനെല്ലി വഴിയൊരുക്കി. ലെസ്റ്റര്‍ സിറ്റിയുടെ സാന്നിധ്യം കളത്തില്‍ അനുഭവപ്പെടാതിരുന്ന ആദ്യ പകുതിയില്‍ മാര്‍ട്ടിനെല്ലിയുടെ അസിസ്റ്റില്‍ നിന്ന് ട്രൊസാര്‍ഡ് ആണ് ആര്‍സനലിന്റെ ലീഡ് 2-0 ആയി ഉയര്‍ത്തിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലെസ്റ്റര്‍ സിറ്റി ജെയിംസ് ജസ്റ്റിനിലൂടെ തിരിച്ചടിച്ചു. ഫ്രീകിക്കില്‍ നിന്ന് ഹെഡ്ഡറിലൂടെ ജസ്റ്റില്‍ പന്ത് വലയിലെത്തിച്ചു. 63ാം മിനിറ്റില്‍ വോളിയിലൂടെ വല കുലുക്കി ജസ്റ്റിന്‍ ആര്‍സനലിനെ സമനിലയില്‍ കുരുക്കുമെന്ന് തോന്നിച്ചു. എന്നാല്‍ ഇഞ്ചുറി ടൈമിലെ ഗോള്‍ ബലത്തില്‍ ആര്‍തെറ്റയുടെ സംഘം തിരിച്ചടിച്ച് ജയിച്ചു കയറി. 

ENGLISH SUMMARY:

Arsenal scored twice in injury time to break Leicester City's tie and win. Leicester City drew Arsenal 2-2 in regulation time at the Emirates Stadium