epm

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തുടര്‍ച്ചയായ രണ്ടാംജയം. വെസ്റ്റ് ഹാമിനെ 4–1ന് തകര്‍ത്തു. എര്‍ലിങ്ങ് ഹാളന്‍റ് ഇരട്ടോഗളുകള്‍ നേടി. ബ്രൈറ്റനെതിരെ ആര്‍സനല്‍ സമനില വഴങ്ങി. സെല്‍ഫ് ഗോളില്‍ മുന്നിലെത്തിയ മാഞ്ചസ്റ്റര്‍ സിറ്റി വെസ്റ്റ് ഹാമിന്റെ വലനിറച്ചാണ് തിരിച്ചയച്ചത്. സവിഞ്ഞോ – ഹാളന്റ് കൂട്ടുകെട്ടില്‍ പിറന്നത് രണ്ടുഗോളുകള്‍. 

 

58ാം മിനിറ്റില്‍ ഫില്‍ ഫോഡന്‍ സിറ്റിയുടെ നാലാം ഗോള്‍ നേടി. 34 പോയിന്റുമായി ആറാം സ്ഥാനത്താണ് സിറ്റി. പോയിന്റ് നിലയില്‍ ലിവര്‍പൂളിന് അരികെയെത്താനുള്ള അവസരം ആര്‍സനല്‍ നഷ്ടമാക്കി. ബ്രാറ്റനെതിരെ കൗമാരതാരം ഈഥന്‍ ന്വനേരിയാണ് ഗണ്ണേഴ്സിനെ മുന്നിലെത്തിച്ചത്. വില്യം സാലിബയുടെ പിഴവില്‍ നിന്നാണ് ബ്രൈറ്റന് പെനല്‍റ്റിലഭിച്ചത്.  61ാം മിനിറ്റില്‍ ജാവൊ പെഡ്രോയാണ് സമനില ഗോള്‍ നേടിയത്

ENGLISH SUMMARY:

Manchester City continues winning streak in Premier League