ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ലീഗ് കരിയറില്‍ പതിനഞ്ചാം തവണയും 20ഗോള്‍നേട്ടം. കരിയറിലെ ആകെ ഗോള്‍നേട്ടം 931 ഗോളുകളായി. സൗദി പ്രോ ലീഗില്‍ അല്‍ ഹിലാലിനെ 3-1 ന് അല്‍ നസര്‍ തോല്‍പിച്ചു.
രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ അല്‍നസറിന്റെ വിജയത്തില്‍ നിര്‍ണായക ശകതിയായി.ലീഗില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന അല്‍ ഹിലാലിനെതിരെ ആദ്യപകുതിയില്‍ തന്നെ അല്‍ നസര്‍ ലീഡ് നേടി. അലി അൽ ഹസൻ സ്കോര്‍ ചെയ്തു. നാല്‍പത്തിയേഴാം മിനിറ്റില്‍ സാദിയോ മാനെയുടെ പാസില്‍ നിന്ന് റൊണാള്‍ഡോയുടെ ആദ്യ ഗോള്‍.
പ്രത്യാക്രമണത്തിന്റെ കെട്ടഴിച്ച അല്‍ ഹിലാല്‍ 62ാം മിനിറ്റില്‍ അലി അൽ ബുലൈഹിയിലൂടെ ഗോള്‍ നേടി. എന്നാല്‍ 88ാം മിനിറ്റില്‍ റൊണാള്‍ഡോ വീണ്ടും രക്ഷകനായി. പെനല്‍റ്റിയിലൂടെ രണ്ടാം ഗോളും അല്‍ നസറിന്റെ മൂന്നാം ഗോളും അല്‍ഹിലാലിന്റെ വലയിലെത്തി. നാല്‍പതുകാരനായ റൊണാള്‍ഡോയുട കരിയറിലെ 931 ഗോള്‍. ലീഗില്‍ ഒരു സീസണില്‍ 20 ഗോള്‍ നേടുന്നത് ഇത് പതിനഞ്ചാം തവണ. പ്രീമിയര്‍ ലീഗിലും ലാ ലിഗയിലും സെറി എയിലും റൊണാള്‍ഡോ ഒരു സീസണില്‍ 20ഗോള്‍ നേട്ടം കൈവരിച്ചിട്ടുണ്ട്.