ileague

I League /Twitter

TOPICS COVERED

ഐ ലീഗ് കിരീടം നിര്‍ണയിക്കുന്ന പോരാട്ടത്തില്‍ ഗോകുലം കേരളയ്ക്ക് തോല്‍വി. ഡെംപോ ഗോവയോട് 3-4ന് തോറ്റു. 2–0ന് മുന്നില്‍ നിന്ന ശേഷമാണ് തോല്‍വി. രണ്ടാം പകുതിയില്‍ ഗോകുലത്തിന്റെ പ്രതിരോധതാരം മഷൂര്‍ ഷറീഫ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് തിരിച്ചടിയായി. തബിസോ ബ്രൗണ്‍ ഗോകുലത്തിനായി ഹാട്രിക് നേടി. ഇഞ്ചുറി ടൈമിലാണ് ഡെംപോ വിജയഗോള്‍ നേടിയത്. ഐലീഗ് ചാംപ്യന്‍മാര്‍ക്ക് ഐഎസ്എല്‍ യോഗ്യത ലഭിക്കുമെന്നതിനാല്‍ ഗോകുലം ആരാധകര്‍ പ്രതീക്ഷയിലായിരുന്നു.