സഞ്ജു സാംസണിനെ പോലൊരു ക്യാപ്റ്റനെ താന്‍ ഐപിഎല്ലില്‍ വേറെ കണ്ടിട്ടില്ലെന്ന് രാജസ്ഥാന്‍ റോയല്‍സ് താരം സന്ദീപ് ശര്‍മ. പല ക്യാപ്റ്റന്മാര്‍ക്ക് കീഴില്‍ താന്‍ കളിച്ചിട്ടുണ്ടെങ്കിലും സഞ്ജു തന്നെയാണ് മികച്ച് നില്‍ക്കുന്നതെന്നും സന്ദീപ് ശര്‍മ പറയുന്നു.
സന്ദീപിന്‍റെ വാക്കുകള്‍ ഇങ്ങനെ.. വളരെ മികച്ച ക്യാപ്റ്റനാണ് സഞ്ജു സാംസണ്‍. 12 വര്‍ഷമായി ഞാന്‍ ഐപിഎല്ലില്‍ കളിക്കന്നു. പക്ഷേ സഞ്ജുവിനെ പോലൊരു ക്യാപ്റ്റനെ ഇതുവരെ കണ്ടിട്ടില്ല. മത്സരത്തിന് ഇടയില്‍ സമ്മര്‍ദത്തിലേക്ക് വീണാലും ആ സമ്മര്‍ദം ബാറ്റര്‍മാരെയും ബോളര്‍മാരെയും അറിയിക്കാതെ സഞ്ജു ഒറ്റയ്ക്ക് കൈകാര്യം ചെയ്യും. അതാണ് സഞ്ജുവിന്‍റെ ഏറ്റവും വലിയ ഗുണം.
'മിക്ക ക്യാപ്റ്റന്മാരും സമ്മര്‍ദത്തിലായാല്‍ അത് സഹതാരങ്ങളെ ബാധിക്കും. എന്നാല്‍ സഞ്ജുവിന്‍റെ കാര്യത്തില്‍ അങ്ങനെ ഉണ്ടാവില്ല. സഹതാരങ്ങളെ കൈകാര്യം ചെയ്യുന്നതിലെ സഞ്ജുവിന്‍റെ ശൈലി പ്രശംസനീയമാണ്. ജൂനിയേഴ്സിനെയായാലും സീനിയേഴ്സിനെയായാലും'.
2023ലെ താര ലേലത്തില്‍ എന്നെ സ്വന്തമാക്കാന്‍ ആരും തയ്യാറായിരുന്നില്ല. ഈ സമയം എന്നെ സഞ്ജു വിളിച്ചു. രാജസ്ഥാന്‍റ ചില ബോളര്‍മാര്‍ പരുക്കിന്‍റെ പിടിയിലാണെന്നും എനിക്ക് കളിക്കാന്‍ അവസരം ലഭിച്ചേക്കും എന്നും പറഞ്ഞു. എനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാനാവും എന്ന് സഞ്ജു പറഞ്ഞതോടെ എന്‍റെ ആത്മവിശ്വാസം കൂടി, സന്ദീപ് പറയുന്നു.
താര ലേലത്തിന് മുന്‍പ് രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ നിലനിര്‍ത്തിയ താരങ്ങളിലൊരാളാണ് സന്ദീപ് ശര്‍മ. അണ്‍ക്യാപ്ഡ് താരമായി നാല് കോടി രൂപയ്ക്കാണ് സന്ദീപിനെ രാജസ്ഥാന്‍ നിലനിര്‍ത്തിയത്. കഴിഞ്ഞ സീസണില്‍ സന്ദീപിനെ കൊണ്ടുവന്ന സഞ്ജുവിന്‍റെ ബോളിങ് ചെയ്ഞ്ചുകള്‍ പലതും വലിയ കയ്യടി നേടിയിരുന്നു.