sanju-samson

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി 20 മല്‍സരത്തിനിടെ പരുക്കേറ്റ സഞ്ജു സാംസണ്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. രാജസ്ഥാന്‍ റോയല്‍സാണ് ഇന്‍സ്റ്റഗ്രാമിലൂടെ  ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള സഞ്ജുവിന്റെ ചിത്രം പങ്കുവച്ചത്. ഗെറ്റ് വെല്‍ സൂണ്‍, സ്കിപ്പര്‍ എന്നും ടീം സഞ്ജുവിന് ആശംസനേര്‍ന്നു. 

ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചറുടെ പന്തുകൊണ്ടാണ് സഞ്ജുവിന്റെ വിരലിന് പരുക്കേറ്റത്. മല്‍സരത്തിലെ മൂന്നാം പന്തിനിടെയാണ് സഞ്ജുവിന്റെ വിരലില്‍ പന്തുകൊണ്ടത്. പ്രാഥമിക ചികില്‍സയ്ക്ക് ശേഷം ബാറ്റിങ് തുടര്‍ന്ന സഞ്ജു തൊട്ടടുത്ത ഓവറില്‍ പുറത്തായിരുന്നു. ഫീല്‍ഡിങ്ങിനിറങ്ങാതിരുന്ന സഞ്ജുവിന് പകരമായി ദ്രുവ് ജ്യൂറലാണ് വിക്കറ്റ് കീപ്പറായി എത്തിയത്.  

നിലവില്‍ ആറാഴ്ച്ചത്തെ വിശ്രമമാണ് സഞ്ജുവിന് വേണ്ടതെന്നാണ് സൂചന. ആറ് ആഴ്ചയാണ് ഐപിഎലിനും അവശേഷിക്കുന്നത്. മാര്‍ച്ച് 21ന് ഐപിഎല്‍ മല്‍സരങ്ങള്‍ തുടങ്ങും. ഐപിഎലിന് മുമ്പ് ഫിറ്റ്നസ് വീണ്ടെടുക്കുകയാകും സഞ്ജുവിന് മുന്നിലുള്ള വെല്ലുവിളി. 

ENGLISH SUMMARY:

Sanju Samson has undergone surgery for a finger injury sustained during the 5th T20I against England. Rajasthan Royals shared a photo of him post-surgery, wishing him a speedy recovery.