Royal Challengers Bengaluru's player Virat Kohli during a training session ahead of the Indian Premier League (IPL) 2025 cricket tournament, at Eden Gardens in Kolkata, West Bengal, Thursday, March 20, 2025. (PTI Photo/Swapan Mahapatra)
2025 ഐപിഎല്‍ സീസണില്‍ ശനിയാഴ്ച ആരംഭിക്കുകയാണ്. ആദ്യ മത്സരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലാണ്. കൊല്‍ക്കത്ത നഗരത്തില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ ഈഡൻ ഗാർഡൻസിൽ നടക്കുന്ന മത്സരത്തിന് മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്. ആര്‍സിബി ആരാധകര്‍ കാത്തിരിക്കുന്ന മത്സരത്തിന് മുന്‍പ് ഇത്തവണ റോയല്‍ ചലഞ്ചേര്‍സ് ബംഗളൂരു നിരാശപ്പെടുത്തുമെന്ന് പറയുകയാണ് മുന്‍ ഓസീസ് താരം ആദം ഗില്‍ക്രിസ്റ്റ്.
പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനമാകും ബംഗളൂരു ടീമിന് ലഭിക്കുകയെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത് എന്നാണ് ഗില്‍ക്രിസ്റ്റ് പറഞ്ഞത്. ഞാന്‍ ആര്‍സിബിക്കും വിരാട് കോലിയുടെ ആരാധകര്‍ക്കും എതിരല്ല. എന്നാല്‍ കൂടുതല്‍ ഇംഗ്ലീഷ് താരങ്ങളുള്ള ടീം ആര്‍സിബി ആണെന്നും അദ്ദേഹം തമാശ രൂപേണ പറഞ്ഞു.
ലിയാം ലിവിംഗ്സ്റ്റൺ, ജേക്കബ് ബെഥേൽ, ഫിൽ സാൾട്ട് എന്നിവരെയാണ് കഴിഞ്ഞ വർഷത്തെ മെഗാ ലേലത്തിൽ ആർസിബി സ്വന്തമാക്കിയ ഇംഗ്ലീഷ് താരങ്ങള്‍. ക്ലബ് പ്രൈറി ഫയർ പോഡ്‌കാസ്റ്റിലാണ് ഗില്ലിയോട് ചോദ്യം വന്നത്. 'ടീമില്‍ ഒരുപാട് ഇംഗ്ലീഷ് താരങ്ങള്‍ ഉണ്ടെന്നതിനാല്‍ അതിനുള്ള സാധ്യത ആര്‍സിബിക്കാണ്' ഇതായിരുന്നു താരത്തിന്‍റെ മറപടി. ഞാന്‍ ആരാധകരോട് ക്ഷമ ചോദിക്കുന്നു, പക്ഷെ നിങ്ങള്‍ റിക്രൂട്ടിങ് ഏജന്റുമാരോട് സംസാരിക്കണം എന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു. 2025 സീസണില്‍ രജിത് പടിധാറാണ് ആര്‍സിബിയെ നയിക്കുന്നത്.
മറ്റൊരു ഓസ്ട്രേലിയന്‍ താരം മൈക്കൽ വോണിന്‍റെ അഭിപ്രായത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സാകും അവസാന സ്ഥാനത്ത്. ഡല്‍ഹിക്ക് മികച്ച ടീം ഇല്ലെന്നും ഉയർന്ന നിലവാരമുള്ള ഇന്ത്യൻ ബാറ്റ്‌സ്മാൻമാരുടെ അഭാവമുണ്ടെന്നും വോൺ പറഞ്ഞു.