ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ബാറ്റിങ് തകര്‍ച്ച. തുടക്കം കസറിയ കൊല്‍ക്കത്തയുടെ മധ്യനിര തകര്‍ന്നതോടെ 20 ഓവർ പൂർത്തിയാകുമ്പോൾ എട്ടു വിക്കറ്റ് നഷ്ടത്തിൽ 174 റൺസാണ് നേടിയത്. ക്യാപ്റ്റന്‍ അജിൻക്യ രഹാനെയാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. 31 പന്തിൽ ആറു ഫോറും നാലു സിക്സും സഹിതം 56 റൺസ് രഹാനെ നേടിയത്. 26 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 44 റൺസെടുത്ത സുനിൽ നരെയ്നൊപ്പം രഹാനെ തുടക്കത്തില്‍ നടത്തിയ പ്രകടനമാണ് കൊല്‍ക്കത്തയുടെ ഇന്നിങ്സിന്‍റെ ഭംഗി.
രണ്ടാം വിക്കറ്റിൽ 51 പന്തിൽ രഹാനെ– നരെയ്ന്‍ കൂട്ടികെട്ട് നേടിയത് 103 റൺസാണ്. പിന്നീട് യുവതാരം ആൻക്രിഷ് രഘുവംശി മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. 22 പന്തിൽ രണ്ടു ഫോറും ഒറു സിക്സും സഹിതം 30 റൺസെടുത്തു. നാല് ഓവറിൽ 29 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത ക്രുനാൽ പാണ്ഡ്യയാണ് ആർസിബിയുടെ തിരിച്ചുവരവിന് ചുക്കാൻ പിടിച്ചത്. ജോഷ് ഹെയ്സൽവുഡ് നാല് ഓവറിൽ 22 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.
ടോസ് നേടിയ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ക്യാപ്റ്റൻ രജത് പാട്ടിദാർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു.