ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 80 റണ്‍സിന് തകര്‍ത്തു. 201 റണ്‍സ് പിന്തുടര്‍ന്ന ഹൈദരാബാദ് 120 റണ്‍സിന് പുറത്തായി. ഇംപാക്റ്റ് പ്ലെയറായി എത്തിയ വൈഭവ് അറോറയും സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും മൂന്നുവിക്കറ്റ് വീതം വീഴ്ത്തി. കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന ഹൈദരാബാദിന് മൂന്നോവനുള്ളില്‍ ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവരെ നഷ്ടമായി. 29 പന്തില്‍ 60 റണ്‍സെടുത്ത വൈസ് ക്യാപ്റ്റന്‍ വെങ്കടേഷ് അയ്യരുടെ പ്രകടനമാണ് കൊല്‍ക്കത്തയെ 200 റണ്‍സിലെത്തിച്ചത്. അംകൃഷ് രഘുവംശിയും അര്‍ധസെഞ്ചുറി നേടി.