ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ തോല്‍വി ഇനിയും ഉള്‍ക്കൊള്ളാന്‍ ഇന്ത്യന്‍ ടീമിനും ആരാധകര്‍ക്കും സാധിച്ചിട്ടില്ല. മത്സരശേഷം ദുഖം തളം കെട്ടിയ മുഖമായിരുന്നു താരങ്ങള്‍ക്ക്. പലരുടേയും മുഖം താഴ്ന്നിരുന്നു. പേസര്‍ മുഹമ്മദ് സിറാജ് കണ്ണീരടക്കാനാകാതെ വിതുമ്പി. സഹതാരം ജസ്പ്രീത് ബുംറ ചേര്‍ത്തു പിടിച്ചു ആശ്വസിപ്പിക്കുന്ന കാഴ്ച കാണികളില്‍ നൊമ്പരമുണ്ടാക്കി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടേയും വിരാട് കോലിയുടേയും മുഖത്ത് നിരാശ പടര്‍ന്നു. മൈതാനത്ത് ലോകേഷ് രാഹുൽ മുഖം കുനിച്ചിരുന്നു.
Video Of Jasprit Bumrah CONSOLING Teary-Eyed Mohammed Siraj