sanju-rahul-team-20

ഒരു പരീക്ഷണത്തിനും തയ്യാറല്ല, മികച്ച പ്രകടനം മാത്രമാണ് ട്വന്‍റി20 ലോകകപ്പ് ടീമിലേക്കുള്ള പ്രവേശത്തിന് അടിസ്ഥാനമെന്ന് സെലക്ഷന്‍ കമ്മിറ്റി വ്യക്തമാക്കിയതിന്  ടീമില്‍ ആരൊക്കെ ഇടം പിടിക്കുമെന്നതില്‍ ആശയക്കുഴപ്പമേറുന്നു. ട്വന്‍റി20യിലെ മികച്ച പ്രകടനവും ഐപിഎല്‍ പ്രകടനവും സെലക്ഷന്‍ കമ്മിറ്റി പരിഗണിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകഴിഞ്ഞു.  രോഹിത് ശര്‍മ, കോലി, സൂര്യകുമാര്‍, ഹര്‍ദിക്, ബുമ്ര, രവീന്ദ്ര ജഡേജ, പന്ത്, കുല്‍ദീപ്, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിഖ് എന്നിവര്‍ ടീമില്‍ ഉറപ്പായും ഇടം പിടിക്കും. ശേഷിക്കുന്ന അഞ്ചുപേര്‍ ആരെന്ന് ഐപിഎല്ലിലെ പ്രകടനം തീരുമാനിക്കും. കോലിയും രോഹിതും തന്നെയാവും ഓപണര്‍മാരെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ബാക്ക് അപ് ഓപണര്‍ , മൂന്നാം സ്പിന്നര്‍, അഡീ. വിക്കറ്റ് കീപ്പര്‍,എന്നീ സ്ഥാനങ്ങളിലേക്ക് മല്‍സരം കടുക്കുമെന്ന് ആസ്വാദകര്‍ പറയുന്നു. 

PTI04_17_2024_000360A

 

ഗില്ലോ അതോ യശ്വസിയോ?

India IPL Cricket

 

ബാക്ക്അപ് ഓപണര്‍ സ്ഥാനത്തേക്കുള്ള മല്‍സരം ശുഭ്മാന്‍ ഗില്ലും യശ്വസി ജയ്സ്വാളും തമ്മിലാണ്. നിലവില്‍ നിറം മങ്ങിയ പ്രകടനം കാഴ്ച വയ്ക്കുന്ന യശ്വസിക്ക് പകരം ഗില്‍ പരിഗണിക്കപ്പെടാനാണ് സാധ്യത കൂടുതല്‍. ഏഴ് കളിയില്‍ നിന്നായി 121 റണ്‍സ് മാത്രമാണ് യശ്വസിയുടെ ഈ ഐപിഎല്ലിലെ സമ്പാദ്യം. എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സ് താരം ഗില്ലാവട്ടെ രണ്ട് അര്‍ധ സെഞ്ചറികളടക്കം 263 റണ്‍സ് ഇതുവരെ നേടിയിട്ടുണ്ട്. 

India IPL Cricket

 

പകരക്കാരന്‍ കീപ്പര്‍ ആരാകും?

CRICKET-IND-IPL-T20-DELHI-RAJASTHAN

 

വാഹനാപകടത്തിലേറ്റ പരുക്കില്‍ നിന്ന് മോചിതനായി ഉജ്വല തിരിച്ചുവരവ് നടത്തിയ ഋഷഭ് പന്തിനെ തന്നെയാകും ട്വന്‍റി 20 ലോകകപ്പില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ബിസിസിഐ ആദ്യം പരിഗണിക്കുകയെന്നതില്‍ തര്‍ക്കമില്ല. പകരക്കാരന്‍റെ സീറ്റിലേക്ക് സഞ്ജുവോ അതോ കെ.എല്‍ രാഹുലോ? ആരെ പരിഗണിക്കുമെന്ന് കാത്തിരുന്ന് അറിയാം. നിലവിലെ ഫോം വച്ച് നോക്കിയാല്‍ രാഹുലിനെക്കാള്‍ മികച്ച പ്രകടനമാണ് സഞ്ജു പുറത്തെടുത്തിട്ടുള്ളത്. 7 മല്‍സരങ്ങളില്‍ നിന്നായി 276 റണ്‍സാണ് സഞ്ജു നേടിയത്. രാഹുലിന് 204 റണ്‍സാണുള്ളത്. അങ്ങനെയെങ്കില്‍ രാഹുലിന് പകരം സഞ്ജു ടീമില്‍ ഇടം നേടിയേക്കാം.

PTI04_03_2024_000258A

 

റിങ്കു സിങ് Vs ശിവം ദുബെ; ആര് പുറത്താകും?

 

പ്രതീക്ഷിക്കുന്നത് പോലെ കോലിയും രോഹിതും ഓപണര്‍മാരാവുകയും ഗില്ലും ജയ്സ്വാളും ടീമിലിടം പിടിക്കുകയും ചെയ്താല്‍ റിങ്കു സിങോ ശിവം ദുബെയോ ടീമിന് പുറത്താകും. നിര്‍ണായക ഘട്ടങ്ങളില്‍ റണ്‍സടിച്ചു കൂട്ടാന്‍ കഴിവുള്ള താരങ്ങളെന്ന നിലയില്‍ രണ്ടുപേരും മിടുക്കരാണെന്ന് സമ്മതിക്കേണ്ടി വരും. കൊല്‍ക്കത്തയുടെ സ്റ്റാര്‍ ഫിനിഷറാണ് റിങ്കു സിങ്ക്. ശിവം ദുബെയാവട്ടെ 160 സ്ട്രൈക് റേറ്റില്‍ 242 റണ്‍സാണ് ഐപിഎല്ലില്‍ നിന്നും നേടിയിട്ടുള്ളത്. 

 

ചഹല്‍ ടീമിലിടം നേടുമോ? മൂന്നാം സ്പിന്നര്‍ ആര്?

 

ട്വന്‍റി 20 ടീമില്‍ കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും ഉണ്ടാകുമെന്ന് ഉറപ്പാണ്. അങ്ങനെയെങ്കില്‍ മൂന്നാം സ്പിന്നര്‍ ആരാകും? യുസ്​വേന്ദ്ര ചഹല്‍ ടീമില്‍ ഇടം കണ്ടെത്തുമോ അതോ രവി ബിഷ്ണോയ് സ്ഥാനം പിടിക്കുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു. ഈ ഐപിഎല്ലില്‍ ഇതുവരെ 12 വിക്കറ്റാണ് ചഹല്‍ പിഴുതത്. ബിഷ്ണോയ് നാല് വിക്കറ്റും. 

ബുമ്രയ്ക്കും സിറാജിനും പുറമെ അര്‍ഷ്ദീപോ ആവേശ്ഖാനോ ആവും മൂന്നാം പേസറായി 15 അംഗ ടീമിലുണ്ടാവുക.  ഐപിഎല്ലിലെ ഏഴ് മല്‍സരങ്ങളില്‍ നിന്നായി ഒന്‍പത് വിക്കറ്റാണ് അര്‍ഷ്ദീപ് നേടിയത്.