ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തതിന് ശേഷം ആദ്യ ആറ് കളിയില്‍ നിന്ന് നാല് ജയം. ഋതുരാജ് ഗയ്ക്വാദിന്റെ ക്യാപ്റ്റന്‍സി ചെന്നൈ ക്യാംപില്‍ വലിയ തലവേദനകള്‍ സൃഷ്ടിക്കാതെ മുന്പോട്ട് പോയിരുന്നു. എന്നാല്‍ ലഖ്നൗവിനെതിരെ സീസണില്‍ രണ്ട് വട്ടം ഏറ്റുമുട്ടിയപ്പോഴും തോല്‍വി, ഇതോടെ ഋതുരാജിന്റെ ക്യാപ്റ്റന്‍സിക്ക് നേര്‍ക്കും ചോദ്യങ്ങളുയര്‍ന്നു. ഇതിനിടയില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് മുന്‍ താരം അമ്പാട്ടി റായിഡുവും ഋതുരാജിനെ വിമര്‍ശിച്ചെത്തി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതിന് മറുപടി നല്‍കുകയാണ് താരം ഇപ്പോള്‍.
ഡെത്ത് ഓവറുകളില്‍ ഋതുരാജിന്റെ മോശം ഫീല്‍ഡ് പ്ലേസ്മെന്റുകള്‍. ക്യാപ്റ്റന്‍ എന്ന നിലയില്‍ പരിചയസമ്പത്ത് ഇല്ലാത്തതിന്റെ പോരായ്മകള്‍ വ്യക്തമാണ്, സ്റ്റാര്‍ സ്പോര്‍ട്സില്‍ സംസാരിക്കവെ റായിഡു ഇങ്ങനെ പറഞ്ഞതായാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ താന്‍ അത്തരമൊരു പ്രതികരണം നടത്തിയിട്ടില്ലെന്നാണ് റായിഡുവിന്റെ പ്രതികരണം.
ടീം ജയിച്ചാല്‍ അതിന്റെ ക്രഡിറ്റ് ധോണിക്ക് നല്‍കുന്നത് പോലെ തോറ്റാല്‍ അതിന്റെ ഉത്തരവാദിത്വവും ധോണിക്ക് നല്‍കണം എന്ന് നവ്ജോദ് സിങ് സിദ്ധു പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അന്ന് ഞാന്‍ കമന്ററി ബോക്സിലുണ്ടായത് പോലുമില്ല. എന്റെ കൃഷിയിടത്തില്‍ മാങ്ങ പറിക്കുകയായിരുന്നു. കുറച്ച് ഉത്തരവാദിത്വം കാണിക്കുക. അസംബന്ധം പ്രചരിപ്പിക്കാതിരിക്കു, റായിഡു പറയുന്നു.