Praggnanandhaa-file-image-1

ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെ തോല്‍പിച്ച് ഇന്ത്യയുടെ കൗമാരതാരം ആര്‍.പ്രഗ്നാനന്ദ. നോര്‍വെ ചെസ് ടൂര്‍ണമെന്റിന്റെ മൂന്നാം റൗണ്ടിലാണ് പ്രഗ്‌നാനന്ദയുടെ ജയം. ആദ്യമായാണ് ക്ലാസിക്കല്‍ ഗെയിമില്‍ പ്രഗ്‌നാനന്ദ കാള്‍സനെ തോല്‍പിക്കുന്നത്. ജയത്തോടെ ഇന്ത്യന്‍ താരം ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനത്തെത്തി. വനിതാ വിഭാഗത്തില്‍ മൂന്ന് റൗണ്ട് പിന്നിട്ടപ്പോള്‍ പ്രഗ്‌നാന്ദയുടെ സഹോദരി വൈശാലിയാണ് ഒന്നാം സ്ഥാനത്ത് 

 

മൂന്നാം റൗണ്ടില്‍ വെള്ള കരുക്കളുമായാണ് പ്രഗ്നാനന്ദ കളിച്ചത്. തോൽവി നേരിട്ട കാൾസൻ അഞ്ചാം സ്ഥാനത്തേക്ക് വീണു. നേരത്തെ റാപ്പിഡ് ഫോര്‍മാറ്റുകളില്‍ കാള്‍സണെ പരാജയപ്പെടുത്തിയിട്ടുണ്ടെങ്കിലും ക്ലാസിക്കല്‍ ചെസ്സില്‍ ആദ്യമായാണ് പ്രഗ്നാനന്ദയുടെ നേട്ടം.

ENGLISH SUMMARY:

R Praggnanandhaa secures his first classical win against the chess legend Magnus Carlsen