school-meet

തിരുവനന്തപുരത്ത് നടക്കുന്ന ജില്ലാ സ്കൂൾ കായികമേളയിലെ മൽസരങ്ങളിൽ പങ്കെടുക്കാനും കുട്ടികൾ മൽസരിക്കേണ്ടി വന്നു. വെള്ളിയാഴ്ച മഴ മൂലം മാറ്റിവെച്ച 22 മൽസരങ്ങൾ കൂടി ശനിയാഴ്ച നടത്തിയതോടെ 56 മത്സരങ്ങളിൽ പങ്കെടുക്കാനാണ് ഓട്ടമൽസരം നടത്തേണ്ടി വന്നത്. കാര്യവട്ടം എൽ എൻ സി പി ഗ്രൗണ്ടിൽ നടക്കുന്ന മേള ഇന്നവസാനിക്കും

 

വെള്ളിയാഴ്ച നടക്കേണ്ടിയിരുന്നത് 34 മൽസരങ്ങൾ.കനത്ത മഴയെത്തിയതോടെ 12 മൽസരങ്ങളേ നടത്താനായുള്ളു. മാറ്റി വെച്ച മത്സരങ്ങളും കൂടി നടത്തിയപ്പോൾ ഇന്നലെ നടന്നത് 56 മത്സരങ്ങൾ . ഇതോടെ ഒന്നിൽ കൂടുതൽ മത്സരങ്ങളിൽ പങ്കെടുത്തവർ ശരിക്കും പെട്ടു

രാവിലെ പത്തു മുതൽ വൈകുന്നേരം 3.30 വരെയാണ്  ഗ്രൗണ്ട് കായിക മേളയ്ക്ക് അനുവദിച്ചത്.സായി അധികൃതരുടെ കർശന നിയന്ത്രണം കൂടിയായപ്പോൾ സംഘാടകരായ അധ്യാപകരും ശരിക്കും വിയർത്തു. രണ്ടു ദിനങ്ങളിലായി നടന്ന മത്സരത്തിൽ 69 പോയിൻ്റുമായി നെയ്യാറ്റിൻകര സബ് ജില്ല ഒന്നാം സ്ഥാനത്തും 58 പോയിന്‍റുമായി തിരുവനന്തപുരം നോർത്ത് രണ്ടാം സ്ഥാനത്തുമാണ്.

ENGLISH SUMMARY:

Competitors and teachers struggle in the school sports fair