Image Credit:instagram.com/pranavchess

ഗുകേഷിന് പിന്നാലെ ഇന്ത്യയ്ക്ക് വീണ്ടുമൊരു ലോകചാമ്പ്യന്‍ കൂടി. ലോക ജൂനിയര്‍ ചെസ് കിരീടം ഇന്ത്യയുടെ പ്രണവ് വെങ്കടേഷിന്. അവസാന മല്‍സരത്തില്‍ സമനില നേടിയാണ് പതിനെട്ടുകാരനായ പ്രണവ് ജൂനിയര്‍ ലോക ചാംപ്യനായത്. ബെംഗളൂരു സ്വദേശിയാണ് പ്രണവ്.

മോണ്ടിനെഗ്രോയിലെ പെട്രോവാക്കിൽ നടന്ന ഓപ്പൺ വിഭാഗത്തിലാണ് ഗ്രാൻഡ്മാസ്റ്റർ പ്രണവ് വെങ്കിടേഷ് 2025 ലെ ലോക ജൂനിയർ ചെസ് ചാമ്പ്യനായത്. ഓപ്പൺ വിഭാഗത്തിൽ 12 ഗ്രാൻഡ്മാസ്റ്റർമാർ ഉൾപ്പെടെ 63 രാജ്യങ്ങളിൽ നിന്നുള്ള 157 കളിക്കാരെയാണ് പ്രണവ് പരാജയപ്പെടുത്തിയത്. മാറ്റിക് ലാവ്രെൻസിച്ചിനെതിരായ അവസാന മല്‍സരത്തില്‍ സമനിലയോടെയാണ് പ്രണവ് ലോക കിരീടം ചൂടുന്നത്. 

ഇതിനകം തന്നെ ശ്രദ്ധേയമായ നേട്ടങ്ങള്‍ പ്രണവിന്‍റെ പേരിലുണ്ട്. 2024 നവംബറിൽ ചെന്നൈ ഗ്രാൻഡ് മാസ്റ്റേഴ്‌സ് കിരീടം പ്രണവ് നേടിയിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ സ്ലോവേനിയയിലെ ടെർമെ കാറ്റെസിൽ നടന്ന വേൾഡ് യൂത്ത് റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 18 വിഭാഗത്തിൽ പ്രണവ് ഇരട്ട സ്വർണ്ണം നേടിയിട്ടുണ്ട്. രണ്ടു വർഷം മുൻപ് മാഗ്നസ് കാൾസനെ തോൽപിച്ചും പ്രണവ് ശ്രദ്ധേയനായിരുന്നു.

ENGLISH SUMMARY:

Bengaluru’s Pranav Venkatesh wins the 2025 World Junior Chess Championship, securing the title with a final-round draw. The young Grandmaster outperformed 157 players from 63 countries in Montenegro.