വിരാട് കോലി നായകനായി ലോകകിരീടമുയര്‍ത്തിയപ്പോള്‍ ടോപ് സ്കോററായ സഹതാരം ഇക്കുറി ഐപിഎലില്‍ അംപയറായി എത്തുന്നു. ഐപിഎലില്‍ കളിക്കുകയും കളിനിയന്ത്രിക്കുകയും ചെയ്യുകയെന്ന അപൂര്‍വ നേട്ടമാണ് ഈ 35കാരനെ കാത്തിരിക്കുന്നത്. 2008ല്‍ വിരാട് കോലിയുടെ ഇന്ത്യ അണ്ടര്‍ 19 ലോകകിരീടമുയര്‍ത്തിയപ്പോള്‍ നിര്‍ണായകമായത് തന്‍മയ് ശ്രീവസ്തവയെന്ന് ഉത്തര്‍പ്രദേശുകാരന്‍ ഓപ്പണറുടെ പ്രകടനമായിരുന്നു.
262 റണ്‍സുമായി ടൂര്‍ണമെന്റിലെ ടോപ് സ്കോററായിരുന്നു താരം. ഐപിഎലിലെ ആദ്യ രണ്ട് സീസണുകളില്‍ പഞ്ചാബ് കിങ്സിനായി ഇറങ്ങിയ തന്‍മയ് പിന്നീടൊരിക്കല്‍ പോലും ഇന്ത്യന്‍ ജേഴ്സിയണിഞ്ഞില്ല. 2020ല്‍ ക്രിക്കറ്റില്‍ നിന്ന വിരമിച്ച തന്‍മയുടെ സമ്പാദ്യം 90 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്ന് 4918 റണ്‍സ് ആണ്.
വിരമിച്ചതിന് ശേഷം അംപയറാകണോ പരിശീലകനാകണോ എന്നതായിരുന്നു തന്‍മയുടെ സംശയം. അംപയറിങ്ങിലേക്ക് വഴിതിരിച്ചുവിട്ടത് ബിസിസിഐ വൈസ് പ്രസിഡന്റ് രാജിവ് ശുക്ലയാണ്. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു സൗകാട്ടായും നാഷ്ണല്‍ ക്രിക്കറ്റ് അക്കാദമി ഫീല്‍ഡിങ് കോച്ചായും ജമ്മു സഹപരിശീലകനായും തന്‍മയ് ഒരുകൈ പരീക്ഷിച്ചിട്ടുണ്ട്.