മുംബൈയുടെ രഞ്ജി ട്രോഫി ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട പൃഥി ഷായെ പിന്തുണച്ച് ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്കര്‍. ശരീര ഭാരമല്ല, കഴിവാണ് നോക്കേണ്ടത് എന്നാണ് സുനില്‍ ഗാവസ്കര്‍ പൃഥ്വി ഷായെ പിന്തുണച്ച് പ്രതികരിച്ചത്.

രഞ്ജി ടീമില്‍ നിന്ന് പൃഥ്വി ഷായെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് പല തരത്തിലെ റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. പൃഥ്വി ഷായുടെ പെരുമാറ്റം, സമീപനം, അച്ചടക്കം എന്നിവ പരിഗണിച്ചാണ് ആ ഒഴിവാക്കല്‍ എങ്കില്‍ അത് മനസിലാക്കാം. എന്നാല്‍ ഭാരക്കൂടുതല്‍ അവിടെ വിഷയമാവുന്നില്ലെന്ന് പ്രതീക്ഷിക്കാം, മിഡ് ഡേയിലെ കോളത്തില്‍ പൃഥ്വി ഷാ കുറിക്കുന്നു. 

ഇതിന് മുന്‍പത്തെ ടെസ്റ്റില്‍ ബംഗളൂരുവില്‍ മറ്റൊരു താരമായ സര്‍ഫറാസ് ഖാന്‍ 150 റണ്‍സ് എടുത്തു. സര്‍ഫറാസിന്‍റെ ഭാരക്കൂടുതലും ചര്‍ച്ചയാവുന്ന വിഷയമാണ്. എന്നാല്‍ സര്‍ഫറാസിന്‍റെ  ആ ഇന്നിങ്സ് അത്തരം ആക്ഷേപങ്ങളെ അപ്രസക്തമാക്കി. 150ന് മുകളില്‍ റണ്‍സ് കണ്ടെത്താനാവുന്നുണ്ടോ, അതും ഒരു ദിവസം മുഴുവന്‍ ബാറ്റ് ചെയ്ത്. അതല്ലെങ്കില്‍ ഒരു ദിവസം 20ന് മുകളില്‍ ഓവര്‍ എറിയാനാവുന്നുണ്ടോ എന്നതെല്ലാമാണ് മാനദണ്ഡമാക്കേണ്ടത്, ഗാവസ്കര്‍ പറയുന്നു.

ENGLISH SUMMARY:

Former India captain Sunil Gavaskar supports Prithvi Shaw who was left out of Mumbai's Ranji Trophy squad. Sunil Gavaskar responded in support of Prithvi Shaw saying that talent should be looked at, not body weight.