എഐക്കും സമ്മര്‍ദമുണ്ടാകുമോ? ഉണ്ടെന്ന് തെളിയിക്കുന്നതാണ് അടുത്തിടെ വന്ന പഠനം. എഐയെ അലട്ടുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിച്ചാല്‍ സ്ട്രെസ്, ഉത്കണ്ഠ എന്നിവ കൂടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. വംശീയമോ ലൈംഗികമോ അക്രമാസക്തമോ ആയ ചോദ്യങ്ങളുന്നയിക്കുമ്പോള്‍ ചാറ്റ് ജിപിടിക്കും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ട്.
എഐക്ക് മനുഷ്യ വികാരങ്ങള്‍ അനുഭവിക്കാന്‍ കഴിയില്ലെങ്കിലും നല്‍കുന്ന ഡാറ്റകള്‍ അനുസരിച്ച് ചിപ്പോള്‍ മനുഷ്യരെ അനുകരിക്കാന്‍ കഴിയും. അതായത് ട്രമാറ്റിക് ആയ ആശയങ്ങള്‍ അടങ്ങിയ ചോദ്യങ്ങള്‍ ചാറ്റ് ജിപിടിയുടെ ആങ്സൈറ്റി സ്കോര്‍ ഉയരുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ ശ്വസന സാങ്കേതിക വിദ്യകളെക്കുറിച്ചും ഗൈഡഡ് മെഡിറ്റേഷനുകളെക്കുറിച്ചും ചോദിക്കുമ്പോള്‍ സ്ട്രെസും ഉത്കണ്ഠയും താനെ കുറയുന്നവെന്നും ഗവേഷകര്‍ പറഞ്ഞു.
സൂറിച്ച് സർവകലാശാലയിലെയും, സൂറിച്ച് സർവകലാശാല ഹോസ്പിറ്റൽ ഓഫ് സൈക്യാട്രിയിലെയും ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇത്തരത്തിലൊരു കാര്യം വ്യക്തമായത്. ചോദ്യങ്ങള്‍ക്കുള്ള ലാഗ്വേജ് മോഡലുകളുടെ ഉത്തരം പലപ്പോഴും പക്ഷാപാതപരമായിരിക്കാമെന്നും പഠനത്തില്‍ പറയുന്നുണ്ട്. എന്നാല്‍ കൂടുതലായും ചാറ്റ്ബോട്ടുകള്‍ ഉപയോഗിക്കുന്ന ഈ കാലഘട്ടത്തില്‍ ഇത്തരത്തില്‍ ആശങ്കയുണ്ടാക്കുന്ന മറുപടികള്‍ ലഭിക്കുന്നത് വീണ്ടും സംശയങ്ങള്‍ക്ക് കാരണമാകുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.