കല്‍പ്പന ചൗള | സുനിത വില്യംസ്
എന്തുകൊണ്ടാണ് എട്ടു ദിവസത്തെ ദൗത്യത്തിന് പോയി ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിതയേയും ബുച്ച് വില്‍മോറിനെയും നാസയ്ക്ക് പെട്ടന്നൊന്നും തിരികെ ഭൂമിയില്‍ എത്തിക്കാന്‍ കഴിയാതിരുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? എങ്കില്‍ അതിന് ഒരുത്തരമേ ഉള്ളൂ, ബഹിരാകാശ യാത്രികരുടെ സുരക്ഷ! കാരണം നാസയ്ക്ക് മുന്‍പിലുണ്ടായിരുന്നത് ലോകം നടുങ്ങിയ ചലഞ്ചറും കൊളംബിയയും അടക്കമുള്ള അപകടങ്ങളായിരുന്നു. ഈ ദുരന്തങ്ങള്‍ തന്നെയാണ് ബഹിരാകാശപര്യവേഷണങ്ങളില്‍ സുരക്ഷയെ കുറിച്ചുള്ള നാസയുടെ സമീപനത്തെയും സ്വാധീനിച്ചത്. കൊളംബിയ, ചലഞ്ചർ ദുരന്തങ്ങളിൽ നിന്ന് പഠിച്ച പാഠങ്ങൾ സുനിതുയുടേയും ബുഷ് വില്‍മോറിന്‍റെയും തിരിച്ചുവരവ് വൈകിപ്പിക്കാനുള്ള നാസയുടെ തീരുമാനത്തെ വളരെയധികം സ്വാധീനിച്ചുവെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ തന്നെ സമ്മതിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ALSO READ: ആകാശം സാക്ഷി; വിണ്ണില്‍ നിന്നും മണ്ണ് തൊട്ട് സുനിതയും സംഘവും; സേഫ് ലാന്‍ഡിങ് ...
കൊളംബിയ ദുരന്തം
ലോകത്തെ മുഴുവനും, പ്രത്യേകിച്ച് ഇന്ത്യയെ തീരാവേദനയിലാഴ്ത്തിയ ദുരന്തമായിരുന്നു കൊളംബിയ ദുരന്തം. 2003 ജനുവരിയിൽ പറന്നുയർന്ന കൊളംബിയ ദൗത്യം രണ്ടാഴ്ച പിന്നിട്ട് 2003 ഫെബ്രുവരി 1 ന് ഭൂമിയില്‍ തിരിച്ചിറങ്ങുന്നതിനിടെ ദുരന്തം ചിറകുവിരിച്ചിറങ്ങി. വാഹനത്തിലുണ്ടായിരുന്ന ഇന്ത്യയുടെ കൽപന ചൗള ഉൾപ്പെടെയുള്ള എഴ് യാത്രക്കാരുടെ ആകാശ സ്വപ്നങ്ങളാണ് അവിടെ പൊലിഞ്ഞത്. പേടകത്തിന്‍റെ ഇടതുചിറകിന്‍റെ താപകവചത്തിന് സംഭവിച്ച കേടുപാടാണ് അപകടത്തിന് കാരണമായത്. ഭൗമാന്തരീക്ഷത്തിലേക്കുള്ള തിരിച്ചിറക്കത്തിൽ ഉയർന്ന താപനിലയിൽ ചിറകിന് തീപിടിച്ചു കത്തിത്തുടങ്ങി. ഭൂമിയിൽ നിന്നു രണ്ടരലക്ഷം അടി മുകളിൽ ശബ്ദവേഗത്തിന്റെ 23 ഇരട്ടിയിൽ സഞ്ചരിക്കുകയായിരുന്ന കൊളംബിയ തകർന്നു തുടങ്ങി. മിനുട്ടുകൾക്കു ശേഷം കൊളംബിയ ഒരു അഗ്നിഗോളമായി കത്തിയമര്‍ന്നു. ബഹിരാകാശ യാത്രകള്‍ നേട്ടങ്ങളായി മാത്രമല്ല കലാശിക്കുകയെന്നും, നൊടിയിടയില്‍ ദുരന്തപര്യവസായിയായി മാറിയേക്കാമെന്ന യാഥാര്‍ഥ്യം വെളിപ്പെടുത്തിയ ദുരന്തമായിരുന്നു ലാൻഡിങിന് വെറും 16 മിനിറ്റ് മുന്‍പ് സംഭവിച്ച കൊളംബിയ ദുരന്തം.
കൊളംബിയ ദുരന്തത്തിനും മുന്‍പ് 1986 ൽ ഏഴ് ബഹിരാകാശയാത്രികരുടെ ജീവന്‍ അപഹരിച്ച ചലഞ്ചര്‍ ദുരന്തത്തിന് ശേഷം നാസയ്ക്ക് നേരിടേണ്ടി വന്നത് വലിയ വിമര്‍ശനങ്ങളായിരുന്നു. ഇടതുചിറകിലെ പ്രശ്നം യാത്രികരെ അറിയിച്ച് വേണമെങ്കിൽ പരിഹാരമുണ്ടാക്കാമായിരുന്നെന്നും അതല്ലെങ്കിൽ കൊളംബിയ ദൗത്യ സംഘത്തെ രണ്ടാഴ്ച കൂടി ബഹിരാകാശത്ത് നിർത്തി പിന്നീടുള്ള ദൗത്യമായ അറ്റ്‌ലാന്‌റിസിന്റെ സഹായത്തോടെ അറ്റകുറ്റപ്പണി നടത്താനും നാസയ്ക്ക് അവസരമുണ്ടായിരുന്നെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. ബഹിരാകാശ പര്യവേഷണങ്ങളില്‍ നാസ പരിഹരിക്കേണ്ടിയിരുന്ന കാര്യമായ പോരായ്മകൾ ഈ സംഭവങ്ങൾ എടുത്തുകാണിക്കുകയായിരുന്നു. ALSO READ: നിറപുഞ്ചിരി, കൈവീശി സുനിത; അപ്രതീക്ഷിത സ്വീകരണവുമായി ഡോള്‍ഫിനുകളും ...
‘സേഫ്റ്റി ഫസ്റ്റ്’
ചലഞ്ചര്‍– കൊളംബിയ ദുരന്തങ്ങളില്‍ നാസ പഠിച്ച ആദ്യത്തെ പാഠമാണ് ‘സേഫ്റ്റി ഫസ്റ്റ്’. ഇതിനെ തുടര്‍ന്ന നാസ തങ്ങളുടെ സുരക്ഷാ പ്രോട്ടോക്കോളുകളെ തന്നെ പുനര്‍നിര്‍മ്മിക്കുകയുണ്ടായി. ഇതിലെ ഏറ്റവും വലിയ മേന്‍മ പ്രശ്നങ്ങള്‍ ചെറുതോ വലുതോ ആകട്ടെ ഇവയെ കുറിച്ച് യാത്രികരുമായി സജീവ ആശയവിനിമയം നടത്തുക എന്നതായിരുന്നു. സുനിത വില്യംസിന്റെ തിരിച്ചുവരവിലും നാസയുടെ കൃത്യമായ ആശയ വിനിമയം പ്രകടമാണ്. ഒടുവില്‍ സ്റ്റാർലൈനറിന് പകരം സ്പേസ്എക്സ് ക്രൂ ഡ്രാഗൺ ഉപയോഗിക്കാനുള്ള തീരുമാനം കൈക്കൊള്ളാന്‍ നാസയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. തിരിച്ചെത്തിക്കാന്‍ ഉദ്ദേശിച്ചിരുന്ന ബോയിംഗ് സ്റ്റാർലൈനർ ബഹിരാകാശ പേടകത്തെക്കുറിച്ചുള്ള സുരക്ഷാ ആശങ്കകളെ തുടര്‍ന്നാണ് ദൗത്യം ഇത്രയും നാള്‍ നീട്ടിവച്ചിരുന്നത്. എന്നാല്‍ അത് നാസയുടെ ദൗര്‍ബല്യമല്ലെന്നതാണ് എന്നത് ഈ വിജയകരമായ തിരിച്ചിറക്കം വെളിവാക്കുന്നത്. ഒപ്പം സുരക്ഷയോടുള്ള നാസയുടെ പ്രതിബദ്ധതതയും. ALSO READ: 'അടിച്ചു കേറിവാ....; ഇച്ചിരെ കടുംകാപ്പിയെടുക്കട്ടെ?' നാസയുടെ ലൈവ് സ്ട്രീമില്‍ ഉറക്കമൊഴിഞ്ഞ് മലയാളികള്‍...