ambani-musk

TOPICS COVERED

ഇന്ത്യയില്‍ സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡിനുള്ള സ്പെക്‌ട്രം ആര്‍ക്ക് നല്കണമെന്നത് സര്‍ക്കാര്‍ തീരുമനിക്കണെമെന്ന  ടെലികോം റെഗുലേറ്ററുടെ നിലപാടിനെ എതിര്‍ത്ത്  റിലയൻസ് ഇൻഡസ്ട്രീസ്. ഇലോണ്‍ മസ്ക്കിന്‍റെ സ്റ്റാര്‍ലിങ്ക്, ആമസോണിൻ്റെ പ്രൊജക്റ്റ് കൈപ്പർ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ  സ്പെക്‌ട്രത്തിനായി സര്‍ക്കാരിനെ സമീപിച്ചതിന് പിന്നാലെയാണ് റിലയല്‍സ് ലേലം നടത്തണമെന്ന് അവശ്യപ്പെട്ടത്. ഇന്ത്യയിൽ സാറ്റലൈറ്റ് സ്പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട പ്രശ്നം കഴിഞ്ഞ വർഷം മുതലാണ് ആരംഭിക്കുന്നത്. 

ഇന്ത്യൻ ടെലികോം  നിയമത്തിലെ വ്യാഖ്യാനമാണ് തർക്കത്തിൻ്റെ കാതൽ. ഇത് ഉപയോഗിച്ചാണ് മസ്‌ക് കഴിഞ്ഞ വർഷത്തെ സ്പെക്‌ട്രം അലോക്കേഷൻ സുഗമമാക്കിയെന്ന് ചില വ്യവസായ വിദഗ്ധരുടെ പക്ഷം.  ഗാർഹിക ഉപയോക്താക്കൾക്കായി സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് സേവനങ്ങൾക്ക് നിലവിൽ നിയമ വ്യവസ്ഥകളൊന്നുമില്ലെന്ന് റിലയൻസ് വാദിക്കുന്നു.

Also Read; വയര്‍ലസിനും കേബിളിനും പകരം നമ്മുടെ ശരീരം; എന്താണ് വൈ–ആര്‍

 റിലയൻസിലെ സീനിയർ റെഗുലേറ്ററി അഫയേഴ്സ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കപൂർ സിംഗ് ഗുലിയാനി കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് അയച്ച കത്തില്‍ ട്രായിക്കെതിരെ വിമര്‍ശമുണ്ട്. ഒക്‌ടോബർ 10-ന് അയച്ച  കത്തിൽ, ലേലം കൂടാതെ സ്പെക്ട്രം വിതരണം ചെയ്യാന്‍  ട്രായ്  ഇടപ്പെട്ടു എന്നാണ് അരോപണം.  കൃത്യമായ പഠനം നടത്താതെ ഇത്തരം സേവനങ്ങൾക്കായി സ്പെക്ട്രം അനുവദിക്കരുത്  എന്നും കത്തില്‍ പറയുന്നു.  സ്‌പെക്‌ട്രം വിതരണത്തിൽ ട്രായിയുടെ ശുപാർശകൾ സർക്കാരിൻ്റെ അന്തിമ തീരുമാനത്തെ  സ്വാധീനിക്കും. അതിനാലാണ് റിലയൻസ്  കത്തെഴുതിയത്.

Also Read; സ്റ്റാര്‍ഷിപിന്‍റെ ബൂസ്റ്റർ ഭാഗം തിരിച്ചെത്തി; ചരിത്രമെഴുതി സ്പേസ് എക്സ്

ഡെലോയിറ്റിന്‍റെ പ്രവചനമനുസരിച്ച് ഇന്ത്യയിലെ സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് വിപണി ‌അടുത്ത വര്‍ഷം 36 ശതമാനം വളരും. 2030 ഓടെ 1.9 ബില്യൺ ഡോളറിലെത്തുമെന്നും  പ്രവചിക്കുന്നു. അതിനാലാണ് ഇന്ത്യയിൽ സ്റ്റാർലിങ്ക് അവതരിപ്പിക്കാൻ മസ്ക് തിടുക്കപ്പെടുന്നത്.  എന്നാൽ സ്പെക്‌ട്രം വിതരണവുമായി ബന്ധപ്പെട്ട  പ്രശ്‌നങ്ങളാണ് തടസ്സം സൃഷ്ടിക്കുന്നത്. ഫെയര്‍ ബസിനസിന് ലേലം അനിവാര്യമാണെന്ന് റിലയൻസ് വാദിക്കുന്നു. വിദേശ എതിരാളികൾ മെബൈല്‍ സേവന വിപണിയിൽ പ്രവേശിച്ചേക്കാം എന്ന ആശങ്ക റിലയന്‍സിനുണ്ട്.

Also Read; പ്ലേ സ്റ്റോര്‍ അനധികൃത കുത്തകയെന്ന് കോടതി; അപ്പീലുമായി ഗൂഗിള്‍

480 ദശലക്ഷം ഉപയോക്താക്കളുള്ള റിലയൻസ് ജിയോ ഇന്ത്യയിലെ മുൻനിര ടെലികോം ദാതാവാണ്. സ്റ്റാർലിങ്കും,ആമസോൺ കൈപ്പറും സ്പെക്ട്രം ലഭിച്ചാല്‍ ജിയോക്ക് വെല്ലുവിളിയാകും. ജിയോ, വണ്‍വെബ്, ആമസോണ്‍ കൈപ്പര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ബ്രോഡ്ബാഡ് ഇന്ത്യ ഫോറം ലേലം വേണമെന്ന ജിയോയുടെ ആവശ്യത്തിന് അനുകൂലമല്ല.

 ട്രായ് ടെലികമ്മ്യൂണിക്കേഷൻ നിയമവും സുപ്രീം കോടതി വിധികളും അനുശാസിക്കുന്ന സ്പെക്‌ട്രം നിയമനത്തെക്കുറിച്ചുള്ള  ശുപാർശകൾ നടപ്പാക്കി സുതാര്യതയും മത്സരവും ഉറപ്പാക്കണമെന്ന്  ജിയോ കത്തില്‍ അഭ്യർഥിച്ചു. സ്പെക്‌ട്രം വിതരണത്തിനായി പ്രത്യേക രീതി നിർദ്ദേശിച്ചിട്ടില്ലെന്നും, ടെലികമ്മ്യൂണിക്കേഷൻസ് നിയമത്തിലെ സെക്ഷൻ 4 പ്രകാരം വിഷയം ചർച്ച ചെയ്യാനായി തുറന്നിടണമെന്നും ജിയോ ആവശ്യപ്പെട്ടു.

ENGLISH SUMMARY:

Reliance Jio has requested the Indian government to conduct a transparent auction for satellite spectrum, countering TRAI's proposed 'first come first served' methodology. Highlighting competition from global entities like Starlink and Amazon Kuiper, Jio seeks fair spectrum assignment to ensure parity with terrestrial networks.