blue-sky

TOPICS COVERED

 ഇലോണ്‍ മസ്കിന് നല്ലകാലമായപ്പോള്‍ ഏറ്റെടുത്ത എക്സിന് മോശം കാലം. നടി ജാമി ലീ കർട്ടിസ്, ദി ഗാർഡിയൻ ദിനപത്രം, ക്ലിഫ്റ്റൺ സസ്പെൻഷൻ ബ്രിഡ്ജ് എന്നിവരടക്കം പല പ്രമുഖരും തങ്ങളുടെ എക്സ് അക്കൗണ്ടുകള്‍ കളഞ്ഞുവെന്നതാണ് പുതിയ വാര്‍ത്ത. ഉര്‍വശീ ശാപം ഉപകാരമായത് എക്സിന്‍റെ തന്നെ പ്രധാന ശത്രുവായ ബ്ലൂ സ്കൈക്കാണ്. മുന്‍ ട്വിറ്റര്‍ സ്ഥാപകന്‍ കൂടിയായ ജാക്ക് ഡോർസി 2019ല്‍ സ്ഥാപിച്ച ബ്ലൂ സ്കൈയില്‍ അടുത്തിടെ ചേര്‍ന്നത് ദശലക്ഷക്കണക്കിന് ആളുകളാണ്.

ഔദ്യോഗിക ബ്ലൂസ്‌കി അക്കൗണ്ട് അനുസരിച്ച്, ഡൊണാൾഡ് ട്രംപിൻ്റെ സർക്കാരിൽ മസ്‌കിന് സ്ഥാനം ലഭിച്ചതിന് ശേഷം ഈ ആഴ്ച ഒരു ദിവസം കൊണ്ട് ഒരു ദശലക്ഷം ആളുകൾ പ്ലാറ്റ്‌ഫോമിൽ ചേർന്നു. നിയുക്ത പ്രസിഡൻ്റ് ട്രംപുമായുള്ള മസ്‌കിൻ്റെ ചങ്ങാത്തവും ട്രംപിൻ്റെ താൽപ്പര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് അദ്ദേഹം പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതുമാണ് എക്സ് വിട്ടുപോകാന്‍ പലരേയും പ്രേരിപ്പിക്കുന്ന ഘടകമെന്നാണ് കണ്ടെത്തലുകള്‍.എന്തുകൊണ്ടാണ് ഉപയോക്താക്കൾ എക്‌സിൽ നിന്ന് ത്രെഡുകളിൽ ചേരാത്തത്? എക്‌സ് വിടുന്ന ഉപഭോക്താക്കളില്‍ പലരും ത്രെഡ്സിന് പകരം ബ്ലൂസ്കൈയെയാണ് തിരഞ്ഞെടുക്കുന്നത്. ത്രഡ്സിന്‍റെ ഡിസൈന്‍ തന്നെ ആളുകള്‍ മുഖംതിരിക്കാന്‍ കാരണം. ബ്ലൂസ്കൈ മൊബൈൽ ആപ്പ് എക്സിന് സമാനമായി കാണപ്പെടുന്നു.

ബ്ലൂസ്കൈയുടെ കടന്നുവരവില്‍ ഏറ്റവും ആശങ്കപ്പെടുന്നത് മെറ്റയുടെ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗാണ്. വിഷയാധിഷ്ഠിത ഫീഡുകൾ പരീക്ഷിക്കാൻ ഒരുങ്ങുകയാണ് ത്രെഡ്സിപ്പോള്‍. ബ്ലൂസ്കൈ പറന്ന് തുടങ്ങിയിട്ടുണ്ടെങ്കിലും 275 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുള്ള ത്രെഡ്സ് തന്നെയാണ് എക്‌സിൻ്റെ ഏറ്റവും വലിയ എതിരാളി.

 ജെ ഗ്രാബറാണ് ബ്ലൂ സ്കൈയുടെ സിഇഒ. ജാബറിന്‍റെ സ്ഥാപകന്‍ ജെറമി മില്ലർ, ടെക്‌ഡർട്ട് സ്ഥാപകൻ മൈക്ക് മസ്‌നിക്കൻ, ബ്ലോക്ക്‌ചെയിൻ ക്യാപിറ്റൽ ജനറൽ പാർട്‌ണർ കിഞ്ചൽ ഷാ എന്നിവരാണ് ബോർഡിലുള്ളത്. മുൻ ട്വിറ്റർ സിഇഒ ജാക്ക് ഡോർസിയാണ് 2019-ൽ കമ്പനി സ്ഥാപിക്കുന്നത്. 2021-ൽ ബ്ലൂസ്‌കൈ ഒരു സ്വതന്ത്ര കമ്പനിയായി.

ബ്ലൂസ്‌കൈ എക്സിൽ നിന്ന് വ്യത്യസ്‌തമാണോ?

ബ്ലൂസ്‌കി ചില രീതികളിൽ എക്സിന് സമാനമാണ്. ഒരു വെര്‍ട്ടിക്കല്‍ ഇൻ്റർഫേസിൽ പരസ്പരം പോസ്റ്റുചെയ്യാനും മറുപടി നൽകാനും സന്ദേശമയയ്‌ക്കാനും ഉപഭോക്താക്കളെ സഹായിക്കുന്ന പ്ലാറ്റ്ഫോമാണിത്. എക്‌സിൽ നിന്ന് വ്യത്യസ്തമായി ഉപഭോക്താക്കളെ അവരുടെ അനുഭവം നിയന്ത്രിക്കാനായി അനുവദിക്കുന്നു. അവർക്ക് ഫീഡുകൾ ഇഷ്ടാനുസൃതമാക്കുന്നതിനുള്ള അല്ഗോരിതങ്ങൾ തിരഞ്ഞെടുക്കാനും, അവരുടെ വെബ്സൈറ്റ് വിലാസം ഉപയോക്തൃ ഹാൻഡലായി ഉപയോഗിച്ച് എളുപ്പത്തില്‍ തിരിച്ചറിയുന്നതിനും സഹായിക്കും