mobile-user

രണ്ട് സിം കാര്‍ഡ് ഉപയോഗിക്കുന്നവരാണെങ്കില്‍ രണ്ട് സിമ്മും ആക്ടീവായി നിലനിര്‍ത്താന്‍ മാസന്തോറും വലിയ തുക റീചാര്‍ജ് ചെയ്യേണ്ടി വരും. റീചാര്‍ജ് ചെയ്യാതെ 90 ദിവസമാണ് സിം കാര്‍ഡുകള്‍ ആക്ടീവായി നിലനിര്‍ത്താന്‍ സാധിക്കുക. തുടര്‍ന്നും സിം കാര്‍ഡ് നിലനിര്‍ത്താന്‍ 20 രൂപ മതിയാകും എന്നാണ് ട്രായ് പറയുന്നത്. 

ജിയോ, എയര്‍ടെല്‍, വിഐ എന്നിവയുടെ സിം കാര്‍ഡുകള്‍ റീചാർജ് ചെയ്യാതെ 90 ദിവസും ആക്ടീവായിരിക്കും. എയര്‍ടെല്‍ 90 ദിവസത്തിന് ശേഷം 15 ദിവസത്തേക്ക് ഗ്രേസ് പിരിയഡ് അനുവദിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ സമയം നല്‍കുന്നത് ബിഎസ്എന്‍എല്‍ ആണ്. റീചാര്‍ജില്ലാതെ 180 ദിവസം ബിഎസ്എന്‍എല്‍ സിം ആക്ടീവായിരിക്കും. ശേഷം സിം നമ്പര്‍ മറ്റൊരാള്‍ക്ക് അനുവദിക്കും.

മിനിമം ബാലന്‍സ് നിലനിര്‍ത്തിയാല്‍ സിം കാര്‍ഡ് ഡിആക്ടീവ് ആകില്ലെന്നാണ് ട്രായ് നിയമം പറയുന്നത്. സിം കാര്‍ഡില്‍ 20 രൂപയില്‍ കുറയാത്ത ബാലന്‍സ് ഉണ്ടെങ്കില്‍ സിം കാര്‍ഡ് ആക്ടിവായി നിലിനിര്‍ത്താം. 11 വര്‍ഷം മുന്‍പ് ട്രായ് പുറത്തിറക്കിയ ഭേദഗതി പ്രകാരമാണ് ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാകുക. 

90 ദിവസം ഉപയോഗിമില്ലാതിരുന്നാല്‍ സിം കാര്‍ഡ് ഡിആക്ടീവാകും. എന്നാല്‍ മെയിന്‍ അക്കൗണ്ടില്‍ 20 രൂപ ബാലന്‍സുണ്ടെങ്കില്‍ 20 രൂപ ഈടാക്കി 30 ദിവസത്തേക്ക് കൂടി വാലിഡിറ്റി ലഭിക്കും. 20 രൂപ ബാലന്‍സ് ഉള്ളിടത്തോളം കാലം ഈ സേവനം ലഭിക്കും. ഡിആക്ടീവായ സിം കാര്‍ഡ് 15 ദിവസത്തിനുള്ളില്‍ 20 രൂപ റീചാര്‍ജ് ചെയ്ത് ആക്ടീവ് ആക്കാം. പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ സേവനം ലഭിക്കുക.

സൗജന്യ ഫോണ്‍ കോള്‍ ലഭിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ ഭൂരിഭാഗവും മെയിന്‍ അക്കൗണ്ട് റീചാര്‍ജ് ചെയ്യാറുണ്ടായിരുന്നില്ല. അതിനാല്‍ മാസന്തോറും 199 രൂപയോളം ചെലവാക്കി വേണം അക്കൗണ്ട് ആക്ടീവായി നിലനിര്‍ത്താന്‍. ട്രായ്‍യുടെ പുതിയ നിയമ ഭേദഗതിയാണിതെന്ന മട്ടില്‍ മാധ്യമ വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ട്രായ് ഇക്കാര്യത്തില്‍ വ്യക്തവരുത്തുകയും ചെയ്തിരുന്നു. 

ENGLISH SUMMARY:

TRAI announces new rules allowing users to keep their SIM card active with a minimum balance of Rs 20. No need for monthly recharges; users can extend validity for 30 days by maintaining the balance. Learn more about this update for prepaid users.