ഒരുകാലത്തു ഇന്ത്യൻ വാഹന വിപണിയിൽ ഏറ്റവും കൂടുതൽ ആഡംബരവും യാത്രസുഖവും സൗകര്യങ്ങളും കൂട്ടിയിറക്കിക വാഹന നിര്മാതാക്കളായിരുന്നു സ്കോഡ. അവർ ഇന്ത്യൻ വിപണിയിൽ എത്തിയിട്ട് കുറച്ചു കാലമായെങ്കിലും എസ് യു വി വിഭാഗത്തിൽ അവർ ആകെ ഒരു വാഹനത്തെയെ അവതരിപ്പിച്ചിട്ടുള്ളു യെതി. യെതിക്കുശേഷം അവർ പുതിയ ഒരു വാഹനത്തെ അവതരിപ്പിച്ചിരിക്കുകയാണ് കോഡിയാക്ക് ഇതുവരെ അവരുടെ മുൻവാഹനത്തിലെന്ന പോലെ ലക്ഷുറി സൗക്യരങ്ങളും യാത്രസുഖവുമെല്ലാം ഈ വാഹനത്തിനുണ്ടോ എന്ന് പരിശോധിക്കുകയും എന്തൊക്കെ പുതുമകളാണ് ഈ വാഹനത്തിനു കൊണ്ടുവന്നിരിക്കുകയെന്നും പരിശോധിക്കുകയാണ് ഈ എപ്പിസോഡിലൂടെ.
‘കോഡിയാക്കി’ൽ അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, റഡാർ അസിസ്റ്റ് സഹിതം എമർജൻസി ഓട്ടോ ബ്രേക്കിങ്, ഡൈനമിക് ഷാസി കൺട്രോൾ എന്നിവയൊക്കെ സ്കോഡ ലഭ്യമാക്കുന്നുണ്ട്.
പെട്രോൾ, ഡീസൽ എൻജിനുകളോടെയാണ് ‘കോഡിയാക്’ അവതരിപ്പിച്ചിരിക്കുന്നത്. എസ് യു വിയിലെ രണ്ടു ലീറ്റർ പെട്രോൾ എൻജിന് പരമാവധി 177 ബി എച്ച് പി കരുത്തും 320 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. രണ്ടു ലീറ്റർ തന്നെ ശേഷിയുള്ള നാലു സിലിണ്ടർ, ടർബോ ചാർജ്ഡ് ഡീസൽ എൻജിനാവട്ടെ 147 ബി എച്ച് പി വരെ കരുത്തും 340 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക. ‘കോഡിയാക്കി’ന്റെ വില 25 - 30 ലക്ഷം രൂപവരെയാണ്