ആടുകളം എന്ന ഒറ്റ ചിത്രംകൊണ്ട് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന പ്രിയ താരം തപ്‌സിയുടെ യാത്ര ഇനി ബെന്‍സില്‍. ഏറ്റവും പുതിയ ചിത്രം ജുഡുവ 2–ന്റെ വിജയം ആഘോഷിക്കുന്നതിനിടെയാണു തപ്‌സി മെഴ്‌സഡീസ് ബെന്‍സിന്റെ ആഡംബര എസ് യു വി ജിഎല്‍ഇ സ്വന്തമാക്കിയത്. പുതിയ വാഹനത്തിന്റെ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെയാണു താരം ആരാധകരെ അറിയിച്ചത്.
ജര്‍മ്മന്‍ വാഹന നിര്‍മാതാക്കളായ മെര്‍സഡീസ് ബെന്‍സ് ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കുന്ന വാഹനങ്ങളിലൊന്നാണു ജിഎല്‍ഇ. രണ്ടു ഡീസല്‍ എന്‍ജിനോടെയും ഒരു പെട്രോള്‍ എന്‍ജിനോടെയുമാണ് ജിഎല്‍ഇ വില്‍പ്പനയ്ക്കുള്ളത്. 2143 സിസി ഡീസല്‍ എന്‍ജിനുള്ള വാഹനം 3800 ആര്‍പിഎമ്മില്‍ 204 ബിഎച്ച്പി കരുത്തും 1600-1800 ആര്‍പിഎമ്മില്‍ 500 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. പൂജ്യത്തില്‍ നിന്നു 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 8.6 സെക്കന്റുകള്‍ മാത്രം മതി ഈ കരുത്തന്.
രണ്ടാമത്തെ ഡീസല്‍ എന്‍ജിന്റെ കപ്പാസിറ്റി 2987 സിസിയാണ്. 255 ബിഎച്ച്പി കരുത്തും 620 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ കരുത്തുള്ളത് 2996 സിസി പെട്രോള്‍ എന്‍ജിനാണ്. 333 ബിഎച്ച്പി കരുത്തും 480 എന്‍എം ടോര്‍ക്കുമാണ് പെട്രോള്‍ എന്‍ജിന്. ഏകദേശം 62 ലക്ഷം രൂപ മുതല്‍ 73 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.