ഇന്ന് വാഹനങ്ങളെ നിരവധി വിഭാഗങ്ങളായിആണ് തരം തിരിച്ചിരിക്കുന്നത്, പണ്ടുകാലത് ഒന്നോ രണ്ടോ വിഭാഗങ്ങളെ ഉണ്ടായിരുന്നു എങ്കിൽ ഇന്ന് ദിനവും പുതിയ പുതിയ വിഭാഗത്തിലുള്ള വാഹനങ്ങളാണ് ഇറങ്ങാറ്. എന്നാൽ ഈ ഓരോ വിഭാഗത്തിലുള്ള വാഹനങ്ങളും എന്തിന്, ഏതൊക്കെ സമയങ്ങളിൽ ഉപയോഗിക്കണം എന്നൊക്കെ മനസിലാക്കിത്തരുകയാണ് ഇന്ന് ഫാസ്റ്റ് ട്രാക്കിലൂടെ.
ടൊയോട്ടയുടെ പ്രീമിയം ലക്ഷുറി സെഡാനാണ് കാംമ്രി. ടൊയോട്ട കൊറോളക്ക് ശേഷം ഇന്ത്യൻ വിപണിയിൽ പരിചയപ്പെടുത്തിയ വാഹനമാണ് ഇത് . അതിനുശേഷം നിരവധി മാറ്റങ്ങൾക്ക് വിധേയമാക്കി ഈ വാഹനത്തെ ഇറക്കി. എന്നാൽ ലോക വിപണിയിൽ വ്യാപകമായി തന്നെ ഈ വാഹനം ശ്രദ്ദേയമാണ് . വരും കാലം എന്നത് ഒരു ആൾട്ടർനേറ്റീവ് ഫയലിലിന്റെ കാലം ആയതുകൊണ്ടുതന്നെ പരിസര മലിനീകരണം കുറക്കുക അതോടൊപ്പം ഇന്ധന ക്ഷമത കൂട്ടുക മറ്റൊന്ന് പവറു കൂട്ടിയിറക്കുക. ഇത് മൂന്നും കൂട്ടിയിറക്കിയിരിക്കുന്ന ഒരു വാഹനത്തെ ആണ് ഇന്ന് ഫാസ്റ്റ് ട്രാക്കിലൂടെ പരിചയപ്പെടുത്തുന്നത്. ഓൾ ന്യൂ ക്യാമറി ഹൈബ്രിഡ്