Gulf-This--Week-

TOPICS COVERED

ലോകത്തിലെ ഏറ്റവും വലിയ ടെക് മേളയായ ജൈടെക്സിന് ദുബായ് ഇക്കുറിയും വേദിയായി. കഴിഞ്ഞ ഏതാനും വർഷങ്ങൾ പോലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനും സുരക്ഷയ്ക്കും തന്നെയായിരുന്നു ഇത്തവണയും ഊന്നൽ. ഓട്ടോമേറ്റീവ് കാറുകളും പാം സെൻസറുകളും ഉൾപ്പെടെ സമീപഭാവിയിലെ യാഥാർഥ്യമാകാൻ പോകുന്ന ആകർഷണങ്ങളെ പരിചയപ്പെടുത്തി മേള. കാലാവസ്ഥാ വ്യതിയാനവും ആരോഗ്യസംരക്ഷണരംഗത്തെ വെല്ലുവിളികളും നേരിടാന്‍ ഇന്ത്യയിലെ 100 ലേറെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി കമ്പനികള്‍ ഹൈടെക് ഉൽപന്നങ്ങൾ ജൈറ്റെക്‌സില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഐടി മിഷന് കീഴിൽ 30 സ്ഥാപനങ്ങളും സ്റ്റാർട് അപ്പ് മിഷന് കീഴിൽ 27 സംരംഭങ്ങളുമാണ് കേരളത്തിൽ നിന്നും മേളയിൽ പങ്കെടുക്കുന്നത്.

 

അതിവേഗം മാറികൊണ്ടിരിക്കുകയാണ് ദുബായ്. ആ മാറ്റത്തിനൊപ്പം നടക്കാൻ ലോകത്തിന് പതിവ് പോലെ ഇക്കുറി വേദിയൊരുക്കി എമിറേറ്റ്. നാൽപത്തിനാലാമത് ജൈടെക്സിൽ 180 രാജ്യങ്ങളില്‍ നിന്നായി 1,80,000 ത്തോളം പ്രദർശകരാണ് പങ്കെടുത്തത്.  സ്റ്റാർട്ടപ്പുകൾ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, സ്‌മാർട്ട് മൊബിലിറ്റി, സൈബർ സുരക്ഷ എന്നിവയുടെ പ്രത്യേക പ്രദർശനങ്ങൾക്ക് ജൈടെക്സ് വേദിയായി

ഭാവിയിലെ പൊലീസിന്റെ പട്രോളിങ് വാഹനം പരിചയപ്പെടുത്തി അബുദാബി സർക്കാരിന്റെ പവലിയൻ. ഒട്ടേറെ പുതിയ സാങ്കേതിക വിദ്യകളാണ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ പവലിയൻ പരിചയപ്പെടുത്തിയത്. അതിൽ ഏറ്റവും പ്രധാനം മൈ ഐഡി പാം എന്ന പദ്ധതിയാണ്. നോൾ കാർഡ് ഇല്ലാതെ പൊതുഗതാഗത സംവിധാനങ്ങളിൽ യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കുകയാണ് ആർടിഎ.

ആദ്യഘട്ടത്തിൽ ബസ്, മെട്രോ , ട്രാം എന്നിവിടങ്ങളിലായിരിക്കും ഈ സംവിധാനം നടപ്പാക്കുക. അധികം താമസിയാതെ ഹൈപ്പർമാർക്കറ്റുകൾ ഉൾപ്പെടെ നിലവിൽ നോൾ കാർഡ് ഉപയോഗിക്കുന്ന എല്ലായിടങ്ങളിലും ഇത്തരത്തിൽ പേമെന്റ് നടത്താൻ കഴിയും. നോൾ കാർഡിനും ആപ്പ് സ്കാനിങ്ങിനും ഒപ്പം മറ്റൊരു പേമെന്റ് സംവിധാനം എന്ന നിലയിലായിരിക്കും ഇത് നടപ്പാക്കും. 2026 ഓടെ പാം പേമെന്റ് സംവിധാനം നിലവിൽ വരുമെന്ന് ആർടിഎ വ്യക്തമാക്കി.  

മെട്രോയ്ക്ക് സമാനമായി , എന്നാൽ യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്ര സംവിധാനം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ആർടിഎ. ഫ്ലോക് ഡിയോ റെയിൽ. മെട്രോ സ്റ്റേഷനുകളിൽ നിന്ന് ഇറങ്ങി ലക്ഷ്യസ്ഥാനത്തേക്ക് നടന്നോ കാബിലോ കയറി പോകേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാൻ പുതിയ സംവിധാനം സഹായിക്കും. റയിലിലും റോഡിലും ഒരുപോലെ യാത്ര ചെയ്യാൻ കഴിയുന്ന തരത്തിലാണ് ബോഗികളുടെ രൂപകൽപന. ഒരുമിച്ച് ട്രെയിൻ പോലെ പ്രവർത്തിക്കും. ആവശ്യം വന്നാൽ ഓരോ ബോഗികൾക്ക് വിഘടിച്ച് പലദിക്കുകളിലേക്ക് യാത്രക്കാരെ കൊണ്ടുപോകാനും കഴിയും. ഒട്ടേറെ മലയാളി സംരംഭകരും ജൈടെക്സിൻറെ ഭാഗമായി. നെറ്റ് വർക്കിങ്ങിന് അവസരമൊരുക്കുന്ന എന്നത് തന്നെയാണ് പ്രധാന ആകർഷണം.കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഭാഗമായി 27 സ്റ്റാർട്ടപ്പുകളാണ് മേളയിൽ തിളങ്ങിയത്. ദുബായ് വേൾഡ് ട്രേഡ് സെൻററിൽ ആരംഭിച്ച ജൈടെക്സ് ഗ്ലോബലിലെ ജൈടെക്സ് നോർത്ത് സ്റ്റാർ എന്ന സ്റ്റാർട്ടപ്പ് പരിപാടിയിലാണ് കേരളത്തിലെ സ്റ്റാർട്ടപ്പുകൾ പങ്കെടുത്തത്. സംസ്ഥാന ഐടി വകുപ്പിന്റെയും കേരളത്തിലെ ടെക്നോളജി കമ്പനികളുടെ കൂട്ടായ്മയായ ജിടെക്കിന്റെയും നേതൃത്വത്തിലാണ് 30 സ്ഥാപനങ്ങളും വേറെയും എത്തിയിരുന്നു.

വാഹനങ്ങളുടെ ബ്ലൈൻഡ് സ്പോട്ട് കാണാനുള്ള ഉൽപന്നം ഉൾപ്പെടെ പുത്തൻ സാങ്കേതിക വിദ്യകളുമായാണ് തായ്വാൻ പവലയിൻ എത്തിയത്. ട്രക്കുകൾക്കാണ് ഇത് ഏറെയും ഉപകരിക്കുക. ഡ്രൈവർ മോണിറ്ററങ് സംവിധാനവുമായി ഇവ ഘടിപ്പിക്കാം. വാഹനങ്ങൾക്ക് ഇന്ധനമടിച്ച് കൊടുക്കാൻ റോബട്ടിക് കൈകളെ അവതരിപ്പിച്ച അബുദാബി ദേശീയ ഓയിൽ കമ്പനിയായ അഡ്നോക്ക് മറ്റൊരു റോബട്ടിക് സേവനവുമായാണ് ഇത്തവണ എത്തിയത്. ഇ.വി. ചാർജിങ്ങും ഇനി റോബട്ടറുകൾ ചെയ്യുനിർമിത ബുദ്ധിയുടെ സഹായത്തോടെ സെൻസറും ക്യാമറകളും ഉപയോഗിച്ചാണ് പ്രവർത്തനം. ഇത്തരത്തിൽ സമീപഭാവിയിൽ യാഥാർഥമാകുന്ന ഒട്ടേറെ സംവിധാനങ്ങളാണ് വിവിധ കമ്പനികൾ ജൈടെക്സിൽ അവതരിപ്പിച്ചത്. സൈബർ സുരക്ഷയും ചർച്ചയായി. ഒട്ടേറെ കരാറുകളും മേളയിൽ ഒപ്പുവച്ചു. അഞ്ച് ദിവസം നീണ്ടുനിന്ന മേള ജനപങ്കാളിത്തം ശ്രദ്ധേയമായി. ആദ്യദിവസം മുതൽ വൻ ജനാവലിയാണ് മേളയിൽ എത്തിയത്.

Gulf this week on tech expo: